നാട്ടകം മറിയപ്പള്ളിയിൽ വാഹനാപകടം :അജ്ഞാത വാഹനമിടിച്ച് പാക്കിൽ സ്വദേശി മരിച്ചു : മരിച്ചയാളെ തിരിച്ചറിഞ്ഞില്ല

മറിയപ്പള്ളി : എംസി റോഡിൽ മറിയപ്പള്ളിയിൽ വാഹനാപകടം. അജ്ഞാത വാഹനമിടിച്ച് പാക്കിൽ സ്വദേശിയായ കാൽനടയാത്രക്കാരൻ മരിച്ചു. പാക്കിൽ സ്വദേശിയായ പുസ്തക കച്ചവടക്കാരനാണ് അപകടത്തിൽ മരിച്ചത്. എന്നാൽ മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. അദ്ദേഹത്തെ ഇടിച്ചു വീഴ്ത്തിയ വാഹനം നിർത്താതെ ഓടിച്ചുപോയി.

Advertisements

ചൊവ്വാഴ്ച പുലർച്ചെയാണ് അപകടം എന്നാണ് സംശയിക്കുന്നത്. രാവിലെ 7 മണിയോടെ റോഡിൽ വീണുകിടന്ന ഇദ്ദേഹത്തെ അഗ്നിരക്ഷാസേന സംഘമെത്തിയാണ് ആശുപത്രിയിലെത്തിച്ചത്. റോഡരികിലൂടെ നടന്നുപോയ ഇദ്ദേഹത്തെ വാഹനം ഇടിച്ചു വീഴ്ത്തുകയായിരുന്നു എന്നാണ് സംശയിക്കുന്നത്. ഇടിച്ച് വാഹനം കണ്ടെത്തുന്നതിനായി പൊലീസ് പരിശോധന ആരംഭിച്ചിട്ടുണ്ട്.

Hot Topics

Related Articles