മാർ സ്ലീവാ മെഡിസിറ്റിയിൽ ആധുനിക പൾമണറി ഫംഗ്ഷൻ ലാബിന്റെ ഉദ്ഘാടനം നടത്തി

പാലാ ; മാർ സ്ലീവാ മെഡിസിറ്റിയിൽ എഫ്.ഒ.ടി, എഫ്.ഇ.എൻ.ഒ. സംവിധാനങ്ങൾ ഉൾപ്പെടുത്തി അഡ്വാൻസ്ഡ് പൾമണറി ഫംഗ്ഷൻ ലാബ് പ്രവർത്തനം ആരംഭിച്ചു. ഉദ്ഘാടനം പാലാ ഡിവൈഎസ്പി സദൻ. കെ നിർവ്വഹിച്ചു. രോഗത്തെ നിർണയിക്കുന്നതിനും ഇത് തടയുന്നതിനും ആധുനിക ചികിത്സകൾ ഒരുക്കുന്ന മാർ സ്ലീവാ മെഡിസിറ്റിയുടെ പ്രവർത്തനങ്ങൾ മാതൃകപരമാണെന്ന് അദ്ദേഹം പറഞ്ഞു. ആശുപത്രി മാനേജിംഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ അധ്യക്ഷത വഹിച്ചു. പൊതുജനങ്ങൾക്ക് ഏറ്റവും ആധുനിക ചികിത്സകൾ ഒരുക്കുന്നതിന്റെ ഭാഗമായാണ് പൾമണറി വിഭാഗത്തിന്റെ നേതൃത്വത്തിൽ അഡ്വാൻസ്ഡ് പൾമണറി ഫംഗ്ഷൻ ലാബ് പ്രവർത്തനം തുടങ്ങിയതെന്നു അദ്ദേഹം പറഞ്ഞു. വിവിധങ്ങളായ ശ്വാസകോശരോഗങ്ങളിൽ ബുദ്ധിമുട്ടുന്നവർക്ക് ആധുനിക ചികിത്സകൾ ഒരുക്കുന്നതിന്റെ ഭാഗമായി ഫോഴ്‌സ്ഡ് ഓസിലോമെട്രി ടെസ്റ്റ് ( എഫ്.ഒ.ടി ) ഫ്രാക്ഷണൽ എക്‌സ്‌ഹേൽഡ് നൈട്രിക് ഓക്‌സൈസ് ( എഫ്. ഇ.എൻ. ഒ ) സംവിധാനങ്ങളാണ് അഡ്വാൻസ്ഡ് പൾമണറി ഫംഗ്ഷൻ ലാബിൽ ഒരുക്കിയിരിക്കുന്നത്. പൾമണറി വിഭാഗം ഹെഡും സീനിയർ കൺസൾട്ടന്റുമായ ഡോ.ജെയ്‌സി തോമസ് അഡ്വാൻസ്ഡ് ലാബിന്റെ പ്രവർത്തനം വിശദീകരിച്ചു. ചീഫ് ഓഫ് മെഡിക്കൽ സർവീസസ് എയർ കോമഡോർ ഡോ.പോളിൻ ബാബു, പൾമണറി വിഭാഗം കൺസൾട്ടന്റ് ഡോ.രാജ്കൃഷ്ണൻ.എസ് എന്നിവർ പ്രസം?ഗിച്ചു. അഡ്വാൻഡ് ലാബ് ഉദ്ഘാടനത്തിന്റെ ഭാഗമായി പാലാ ഡിവൈഎസ്പി ഓഫീസിനു പരിധിയിലുള്ള പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കും ഓട്ടോറിക്ഷ ഡ്രൈവർമാർക്കുമായി സൗജന്യ ശ്വാസകോശ പരിശോധനകളും നടത്തി.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.