പാലാ : മാർ സ്ലീവാ മെഡിസിറ്റിയിൽ അന്താരാഷ്ട്രാ നഴ്സസ് ദിനാചരണം നടത്തി. വ്യാവസായിക തൊഴിൽതർക്ക പരിഹാര കോടതി ജഡ്ജി സുനിത വിമൽ ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ സുരക്ഷ കാക്കുന്ന സൈനികരുടെ സേവനം പോലെ തന്നെയാണ് ആതുരസേവരംഗത്ത് നഴ്സുമാർ രോഗികൾക്കു നൽകുന്ന പരിചരണവും കരുതലുമെന്നു ജഡ്ജി സുനിത വിമൽ പറഞ്ഞു.
ആശുപത്രി മാനേജിംഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ അധ്യക്ഷത വഹിച്ചു. ചീഫ് നഴ്സിംഗ് ഓഫീസർ ലഫ്.കേണൽ മജല്ല മാത്യു ഈ വർഷത്തെ നഴ്സസ് ദിന തീം അവതരണം നടത്തി. ആശുപത്രി ഐ.ടി ആൻഡ് നഴ്സിംഗ് വിഭാഗം ഡയറക്ടർ റവ.ഡോ.ജോസഫ് കരികുളം,,ചീഫ് ഓഫ് മെഡിക്കൽ സർവീസസ് എയർ കോമഡോർ ഡോ.പോളിൻ ബാബു, ഡപ്യൂട്ടി നഴ്സിംഗ് ഓഫീസർ ഡോ.സിസ്റ്റർ അൽഫോൻസ എസ്.എ.ബി.എസ് എന്നിവർ പ്രസംഗിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മികച്ച പ്രവർത്തനങ്ങൾ നടത്തിയ നഴ്സിംഗ് വിഭാഗത്തിനും, വിവിധ വിഭാഗങ്ങളിലെ മികച്ച നഴ്സുമാർക്കും അവാർഡുകൾ ജഡ്ജി സുനിത വിമൽ വിതരണം ചെയ്തു. ദിനാചരണത്തിന്റെ ഭാഗമായി നഴ്സുമാരുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
.