ഫോട്ടോ ക്യാപ്ഷൻ : മാർ സ്ലീവാ മെഡിസിറ്റിയിൽ നടന്ന ലോക അവയവദാന ദിനാചരണത്തിൽ ആശുപത്രി മാനേജിംഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ സന്ദേശം നൽകുന്നു. ഡോ.മഞ്ജുള രാമചന്ദ്രൻ, ഡോ.വിജയ് രാധാകൃഷ്ണൻ, ഡോ.കൃഷ്ണൻ.സി, ഡോ. ആൽവിൻ ജോസ്.പി, ഡോ.തോമസ് മാത്യു, ഡോ.തരുൺ ലോറൻസ് എന്നിവർ സമീപം
പാലാ . മാർ സ്ലീവാ മെഡിസിറ്റിയിൽ ലോക അവയവദാന ദിനാചരണം നടത്തി. ആശുപത്രി മാനേജിംഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ സന്ദേശം നൽകി. സഹജീവികൾക്ക് ജീവൻ പകർന്നു നൽകാൻ സാധിക്കുന്ന അവയദാനത്തെകുറിച്ച് സമൂഹം കൂടുതൽ ബോധവാൻമാരാകണമെന്ന് അദ്ദേഹം പറഞ്ഞു. നെഫ്രോളജി വിഭാഗം മേധാവിയും സീനിയർ കൺസൾട്ടന്റുമായ ഡോ.മഞ്ജുള രാമചന്ദ്രൻ, യൂറോളജി വിഭാഗം മേധാവിയും സീനിയർ കൺസൾട്ടന്റുമായ ഡോ.വിജയ് രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. മാർ സ്ലീവാ കോളജ് ഓഫ് നഴ്സിംഗിലെ വിദ്യാർത്ഥിനികൾ ബോധവൽക്കരണ സന്ദേശവുമായി ഫ്ലാഷ് മൊബ് അവതരിപ്പിച്ചു.