മാർ സ്ലീവാ മെഡിസിറ്റിയിൽ ഹോമിയോപ്പതി സേവനങ്ങൾ വിപുലപ്പെടുത്തി

പാലാ : മാർ സ്ലീവാ മെഡിസിറ്റിയിൽ ആയുഷ് വകുപ്പിനു കീഴിലുള്ള ഹോമിയോപ്പതി വകുപ്പിന്റെ സേവനങ്ങൾ വിപുലപ്പെടുത്തി. ഹോമിയോപ്പതി രംഗത്തെ വിദഗ്ധർ ഉൾപ്പെടുന്ന ടീമാണ് ആശുപത്രിയിൽ ഹോമിയോപ്പതി ചികിത്സകൾക്കു നേതൃത്വം നൽകുന്നത്. കേന്ദ്രസർക്കാരിന്റെ ആയുഷ് വകുപ്പിനു കീഴിലുള്ള ദേശീയ ഹോമിയോപ്പതി കമ്മീഷൻ മെഡിക്കൽ അസസ്മെന്റ് ആൻഡ് റേറ്റിംഗ് ബോർഡ് പ്രസിഡന്റായിരുന്ന ഡോ.കെ.ആർ.ജനാർദ്ദനൻ നായർ ഹോമിയോപ്പതി വകുപ്പിൽ സീനിയർ കൺസൾട്ടന്റായി ചുമതലയേറ്റു.

Advertisements

കുറിച്ചി നാഷണൽ ഹോമിയോപ്പതി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഇൻ മെന്റൽ ഹെൽത്ത് മുൻ പ്രിൻസിപ്പലും സൈക്യാട്രി വിഭാഗം മേധാവിയും ആയിരുന്നു അദ്ദേഹം. തിങ്കൾ , ചൊവ്വ, വ്യാഴം എന്നീ ദിനങ്ങളിൽ ഇദ്ദേഹത്തിന്റെ സേവനം ലഭ്യമാണ്. കിടത്തി ചികിത്സയ്ക്കായും വിപുലമായ സൗകര്യമുണ്ട്. കാൻസർ രോഗികൾക്കായി പാലിയേറ്റീവ് മെഡിസിൻ ചികിത്സയും ലഭ്യമാണ്.
ആധുനിക ചികിത്സയോടൊപ്പം ആയുർവേദം, നാച്ചുറോപ്പതി, ഹോമിയോപ്പതി , സിദ്ധ ചികിത്സ വിഭാഗങ്ങളുമുള്ള മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രായഭേദമന്യേയുള്ളവർ ഹോമിയോപ്പതി ചികിത്സക്കായി എത്തുന്നുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കുട്ടികളിലെ ഓട്ടിസം ഉൾപ്പെടെ ചികിത്സകൾക്കു പ്രമുഖനായ സീനിയർ കൺസൾട്ടന്റ് ഡോ.ഇ.എസ്.രാജേന്ദ്രന്റെ സേവനം എല്ലാ ബുധനാഴ്ച്ചകളിലും ലഭ്യമാണ്. ഹോമിയോപ്പതി ചികിത്സയിലെ വിദഗ്ധ ഡോക്ടർമാരായ ഡോ.റോയി സഖറിയ, ഡോ.ഷാൻസി റെജി എന്നിവരുടെ സേവനങ്ങളും ലഭ്യമാണ്. രോഗികൾക്ക് സൗജന്യ കൺസൾട്ടേഷൻ തുകയിൽ ഹോമിയോപ്പതി വകുപ്പിലെ ഡോക്ടർമാരെ കാണുന്നതിനു അവസരം ക്രമീകരിച്ചിട്ടുണ്ടെന്ന് മാർ സ്ലീവാ മെഡിസിറ്റി മാനേജിംഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ, ആയുഷ് വിഭാഗം ഡയറക്ടർ റവ.ഫാ.മാത്യു ചേന്നാട്ട് അറിയിച്ചു.

Hot Topics

Related Articles