മണർകാട്: ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് മർത്തമറിയം കത്തീഡ്രൽ യൂത്ത് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ 23 ന് വൈകുന്നേരം 5.30ന് പള്ളി അങ്കണത്തിൽ സംയുക്ത ക്രിസ്തുമസ് ആഘോഷം നടത്തും.
കത്തീഡ്രൽ വികാരി റവ. ഇ.ടി കുര്യാക്കോസ് കോർ എപ്പിസ്കോപ്പ ഇട്ട്യാടത്ത് അദ്ധ്യക്ഷത വഹിക്കുന്ന യോഗം ഗീവർഗിസ് മോർ കുറിലോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. മന്ത്രി റോഷി അഗസ്റ്റിൻ മുഖ്യ പ്രഭാഷണവും മികച്ച കർഷകനുള്ള അവാർഡ് ദാനം നിർവ്വഹിക്കും. മാത്യൂ കുഴൽ നാടൻ എം.എൽ.എ ക്രിസ്തുമസ് ചാരിറ്റിയുടെ ഉദ്ഘാടനം നിർവഹിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഫാ. ജിനു പള്ളിപ്പാട്ട് ക്രിസ്തുമസ് സന്ദേശം നൽകും. യുത്ത് അസോസിയേഷൻ പ്രസിഡന്റ് ഫാ. കുര്യാക്കോസ് കാലായിൽ, മണർകാട് പള്ളി സഹ.വികാരി റവ. ആൻഡ്രുസ് ചിരവത്തറ കോർ എപ്പിസ്കോപ്പ, കത്തീഡ്രൽ ട്രസ്റ്റി ആശിഷ് കുര്യൻ ജേക്കബ് മഠത്തിൽ
യുത്ത് അസോസിയേഷൻ സെക്രട്ടറി ജിതിൻ ചെറിയാൻ
എന്നിവർ പ്രസംഗിക്കും.
ചടങ്ങിൽ നിർധനരായ വ്യക്ക രോഗികൾക്കുള്ള സൗജന്യ ഡയാലിസിസ് കിറ്റ് വിതരണം, ഇടവകയിലെ മികച്ച കർഷകനെ ആദരിക്കൽ എന്നിവയും നടക്കും.
പള്ളിയുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കുട്ടികളുടെ വിവിധ കലാപരിപാടികളും, തലപ്പാടി നസ്രേത്ത് മർത്തോമ ചർച്ച് ,സിറിയൻ മെലഡീസ്, കത്തീഡ്രൽ ഗായക സംഘം എന്നീവർ അവതരപ്പിക്കുന്ന കരോൾ സർവ്വീസ്, സ്കൈലൻ മ്യൂസിക്ക് ബാന്റ് എന്നിവർ അവതരിപ്പിക്കുന്ന ക്രിസ്ത്യൻ ഫ്യൂഷൻ ക്രിസ്തുമസ് ട്രീ, പുൽക്കുട് മത്സരങ്ങളും ഉണ്ടായിരിക്കും.