അഭിവന്ദ്യ മാർ തോമസ് തറയിൽ പിതാവ് കേരള സഭയുടെ ഭാവി പ്രതീക്ഷ: അഡ്വ. മോൻസ് ജോസഫ് എം.എൽ.എ 

കോട്ടയം : ചങ്ങനാശ്ശേരി അതിരൂപതയുടെ പുതിയ മെത്രാപ്പോലീത്തയായി നിയമിതനായ അഭിവന്ദ്യ ബിഷപ്പ് മാർ തോമസ് തറയിൽ പിതാവിനെ കേരള കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ അഡ്വ. മോൻസ് ജോസഫ് എം.എൽ.എ ചങ്ങനാശ്ശേരി ബിഷപ്പ് ഹൗസിലെത്തി അനുമോദനങ്ങൾ അർപ്പിച്ചു. കേരള സഭയുടെ ഭാവി പ്രതീക്ഷയാണ് അഭിവന്ദ്യ മാർ തോമസ് തറയിൽ പിതാവെന്ന് ബിഷപ് ഹൗസിൽ നടന്ന അനുമോദന ചടങ്ങിൽ അഡ്വ. മോൻസ് ജോസഫ് എം.എൽ.എ പ്രസ്താവിച്ചു. സീറോ മലബാർ സഭയുടെ നവീകരണത്തിനും വളർച്ചയ്ക്കും വിലപ്പെട്ട സംഭാവന നൽകുവാൻ അഭിവന്ദ്യ മെത്രാപ്പോലീത്ത തോമസ് തറയിൽ പിതാവിന് ദൈവം കൂടുതൽ ശക്തി കൊടുക്കട്ടെയെന്നും എം.എൽ.എ ആശംസ പ്രസംഗത്തിൽ പറഞ്ഞു. 

Advertisements

Hot Topics

Related Articles