മിസ്റ്റർ കോട്ടയം : വനിതാ വിഭാഗത്തിൽ മണിപ്പുഴ ഫോർച്യൂൺ ജിമ്മിന് മികച്ച നേട്ടം

കോട്ടയം : മിസ്റ്റർ കോട്ടയം മത്സരത്തിൽ വനിതാ വിഭാഗത്തിൽ മണിപ്പുഴ ഫോർച്യൂൺ ജിമ്മിന് മികച്ച നേട്ടം. വനിതാ വിഭാഗത്തിൽ മൂന്ന് സ്ഥാനങ്ങളും ഫോർച്യൂൺ ജിം സ്വന്തമാക്കി. പള്ളം മേലേടം വീട്ടിൽ അന്നാ ജോസഫ് ഒന്നാം സ്ഥാനവും , പൂവൻതുരുത്ത് മാന്തുണ്ടത്തിൽ വീട്ടിൽ ടി.വൈ ആശ രണ്ടാം സ്ഥാനവും , കോട്ടയം കുഴിമറ്റം കടപ്പുറത്ത് വീട്ടിൽ കെ.യു ഉജിത മൂന്നാം സ്ഥാനവും നേടി. മാസ്റ്റേഴ്സിൽ രണ്ടാം സ്ഥാനം നേടിയ
മൂലവട്ടം സ്വദേശി ഷിബു ആശാരിപ്പറമ്പിലും ഫോർച്യൂൺ ജിമ്മിൽ പരിശീലനം നേടിയിട്ടുണ്ട്.

Advertisements

Hot Topics

Related Articles