കാണാൻ അത്ര നിറം ഇല്ലല്ലോ ! ബോഡിഷെയ്‌മിംഗ് നേരിട്ടതിനെപ്പറ്റി നടി മഞ്ജു പത്രോസ് 

തിരുവനന്തപുരം: ബോഡിഷെയ്‌മിംഗ് നേരിട്ട സംഭവത്തെക്കുറിച്ച്‌ വിവരിച്ച്‌ നടി മഞ്ജു പത്രോസ്. മാതൃഭൂമി ആക്ഷരോത്സവത്തില്‍ സംസാരിക്കുകയായിരുന്നു നടി.കഴിഞ്ഞ ദിവസം മാഹിയില്‍ വെച്ച്‌ നടന്ന പരിപാടി കഴിഞ്ഞ് തിരിച്ച്‌ വരുമ്ബോഴാണ് സംഭവം. ട്രെയിനില്‍ വച്ച്‌ ഒരാള്‍ ബോഡിഷെയ്‌മിംഗ് ചെയ്തെന്നും താരം വ്യക്തമാക്കി. ട്രെയിനില്‍ ഓടി കയറി ബാഗുകള്‍ എടുത്തുകൊണ്ട് നിന്നപ്പോള്‍ എന്റെ അടുത്ത സീറ്റില്‍ ഇരുന്ന ഒരാള്‍ എന്നെ നോക്കുന്നുണ്ടായിരുന്നു. അയാള്‍ മഞ്ജു അല്ലേയെന്ന് ചോദിച്ചു. ശേഷം എവിടെ പോകുന്നു ഇങ്ങനെ വണ്ണം വച്ച്‌ എന്നായിരുന്നു ചോദ്യം. അത് കഴിഞ്ഞിട്ട് ടിവിയില്‍ കാണുമ്ബോള്‍ ഇത്രയും നിറം ഇല്ലല്ലോയെന്നും അയാള്‍ ചോദിച്ചു. ഇത് കേട്ട് ശരിക്കും ഞെട്ടിപോയി. അവസാനം ഞാൻ ആ ചേട്ടനോട് ഒരാളെ കാണുമ്ബോള്‍ ആദ്യം സുഖമാണോയെന്ന് ചോദിച്ച്‌ നോക്കൂയെന്ന് പറഞ്ഞാണ് സംഭാഷണം നിർത്തിയത്’.- മഞ്ജു വ്യക്തമാക്കി. എന്നോട് ഒരുപാട് പേർ ചോദിക്കും കുറച്ച്‌ നിറം വയ്ക്കാൻ എന്ത് ചെയ്യണമെന്ന്. പണ്ട് പലരും ജനിച്ച കുഞ്ഞിനെ കാണാൻ പോകുമ്ബോള്‍ ചെവിയാണ് നോക്കുന്നത്. ചെവി കറുത്താണ് ഇരിക്കുന്നതെങ്കില്‍ കുഞ്ഞ് കറുത്തിരിക്കുമെന്നാണ് അവർ വിചാരിച്ചിരുന്നതെന്നും മഞ്ജു വ്യക്തമാക്കി.

Hot Topics

Related Articles