പ്രണയദിനം ആഘോഷമാക്കാൻ മീരാ ജാസ്മിൻ്റെ ക്വീൻ എലിസബത്ത് ; ഈ ആഴ്ച കളറാക്കാന്‍ എത്തുന്ന പുതിയ റിലീസുകള്‍ ഇവ

മൂവി ഡെസ്ക്ക് : ഒടിടിയിലെ വാലന്റൈന്‍സ് വീക്ക് പ്രണയം മാത്രം നിറഞ്ഞതല്ല. വിവാദമായ കേരള സ്റ്റോറിയും ഹൊറര്‍ ചിത്രം നണ്‍ 2വും പൊറിഞ്ചു മറിയം ജോസിന്റെ തെലുങ്ക് റീമേക്ക് നാ സാമി രംഗം ഉള്‍പ്പടെ നിരവധി സിനിമകളാണ് ഒടിടിയിലേക്ക് എത്തുന്നത്.ഈ ആഴ്ച കളറാക്കാന്‍ എത്തുന്ന പുതിയ റിലീസുകള്‍.

ക്വീന്‍ എലിസബത്ത്


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മീര ജാസ്മിനും നരേനും പ്രധാന വേഷത്തിലെത്തിയ പ്രണയ ചിത്രം വാലന്റൈസ് ദിനത്തിലാണ് ഒടിടിയില്‍ എത്തുന്നത്. എം പദ്മകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സീ 5 ലൂടെ 14 മുതല്‍ ചിത്രം കാണാം.

കേരള സ്റ്റോറി

വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയ ചിത്രമാണ് സുദീപ്‌തോ സെന്നിന്റെ കേരള സ്‌റ്റോറി. തിയറ്ററില്‍ വന്‍ വിജയമായ ചിത്രം മാസങ്ങള്‍ക്ക് ശേഷമാണ് ഒടിടിയില്‍ എത്തുന്നത്. സീ 5 ലൂടെ ഫെബ്രുവരി 16നാണ് ചിത്രം സ്ട്രീമിങ് ആരംഭിക്കുക.

നാ സാമി രംഗ

മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായി മാറിയ പൊറിഞ്ചു മറിയം ജോസിന്റെ തെലുങ്ക് റീമേക്ക് നാ സാമി രംഗ ഒടിടിയില്‍ എത്തുകയാണ്. നാഗാര്‍ജുനയാണ് ജോജുവിന്റെ കഥാപാത്രമായി എത്തുന്നത്. ചിത്രം ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലൂടെ 15ന് പ്രദര്‍ശനം ആരംഭിക്കും.

ലന്തരാണി

മലയാളത്തിന്റെ പ്രിയതാരം നിമിഷ സജയന്‍ അഭിനയിക്കുന്ന ആന്തോളജി ചിത്രമാണ് ലന്തരാണി. 30 മിനിറ്റ് ദൈര്‍ഘ്യം വരുന്ന മൂന്ന് ഷോര്‍ട്ട് ഫിലിമുകളാണ് ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. സീ5ലൂടെ ഒന്‍പതിന് പ്രദര്‍ശനം ആരംഭിച്ചു.

സലാര്‍ (ഹിന്ദി)

പ്രഭാസും പൃഥ്വിരാജും പ്രധാന വേഷത്തിലെത്തിയ സലാറിന്റെ ഹിന്ദി പതിപ്പ് റിലീസിന് എത്തുകയാണ്. ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലൂടെ 16 മുതല്‍ ചിത്രം സ്ട്രീം ചെയ്യും. കെജിഎഫിന് ശേഷം പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത ചിത്രമാണിത്.

നണ്‍ 2

ഹൊറര്‍ സിനിമപ്രേമികള്‍ക്കായി നണ്‍ 2 ഒടിടിയില്‍ എത്തി. ജിയോ സിനിമയിലൂടെ ഫെബ്രുവരി 8നായിരുന്നു റിലീസ്.

Hot Topics

Related Articles