കൂരോപ്പട : ദക്ഷിണ കുടജാദ്രി മാതൃമല ശ്രീരാജരാജേശ്വരി ക്ഷേത്രത്തിൽ ദേവപ്രശ്ന പരിഹാരക്രിയയുടെ ഭാഗമായുള്ള സർപ്പ പുന:പ്രതിഷ്ഠ ഡിസംബർ രണ്ടിനും ,
മാതൃമല പൊങ്കാല മഹോത്സവം ഏഴിനും നടക്കും.വെള്ളിയാഴ്ച്ച രാവിലെ 6 മണിക്ക് ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. 9 ന് സർപ്പ പുന:പ്രതിഷ്ഠ നടക്കും. ആമേടമന ശ്രീധരൻ നമ്പൂതിരി മുഖ്യ കാർമ്മികത്വം വഹിക്കും.
ഡിസംബർ ഏഴിന് ബുധനാഴ്ച്ചയാണ് പൊങ്കാല. രാവിലെ 8.30ന് ക്ഷേത്രം മേൽശാന്തി നിധീഷ് ശർമ്മ പണ്ടാര അടുപ്പിൽ അഗ്നി പകരും. 11ന് പൊങ്കാല നേദ്യം നടക്കും. തുടർന്ന് പ്രസാദമൂട്ട്.
പി എൻ ശിവരാമൻ നായർ, കെ.എൻ. കേശവവർമ(രക്ഷാധികാരിമാർ), എം. അരുൺ (പ്രസിഡന്റ്), അരുൺ രാജൻ(സെക്രട്ടറി), സതീഷ് കുമാർ (ഖജാൻജി) എന്നിവർ ഭാരവാഹികളായ ഭരണസമിതിയാണ് ചടങ്ങുകൾക്ക് നേതൃത്വം നൽകുന്നത്.