വെച്ചൂർ പഞ്ചായത്ത് ഹരിത കർമ്മ സേനാംഗങ്ങളെ ആദരിച്ചു

വെച്ചൂർ : പഞ്ചായത്ത് മാലിന്യ രഹിതമാക്കുന്നതിനു വേണ്ടി വളരെ കഷ്ടപ്പാടുകൾ സഹിച്ച് സ്തുത്യർഹമായ സേവനം അനുഷ്ടിച്ചു വരുന്ന പഞ്ചായത്തിലെ എല്ലാ വാർഡുകളിലെയും ഹരിത കർമ്മ സേനാംഗങ്ങളെ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ആദരിച്ചു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഇടയാഴം രുഗ്മിണി ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വച്ചാണ് ആദരിച്ചത്. സമ്മേളനത്തിനു മുന്നോടിയായി പഞ്ചായത്ത് പടിക്കൽ നിന്നും രുഗ്മിണി ആഡിറ്റോറിയത്തിലേക്ക് ശുചിത്വ സന്ദേശ റാലിയും നടത്തി.

Advertisements

എല്ലാ വിഭാഗം ജനങ്ങളുടെയും വിവിധ സന്നദ്ധ സാമൂഹിക സംഘടനകളുടേയും സഹായത്തോടെ 2024 മാർച്ച് 31 നു മുൻപായി സമ്പൂർണ മാലിന്യമുക്ത ഗ്രാമമാക്കി പഞ്ചായത്തിനെ മാറ്റുന്നതിനുള്ള ശ്രമങ്ങളാണ് നടത്തിവരുന്നതെന്ന് ആദരിക്കൽ ചടങ്ങ് ഉൽഘാടനം ചെയ്ത പ്രസിഡന്റ് കെ.ആർ ഷൈല കുമാർ പറഞ്ഞു. വൈസ് പ്രസിഡന്റ് ബിൻസി ജോസഫ് ആദ്ധ്യക്ഷത വഹിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സ്റ്റാന്റിംങ് കമ്മിറ്റി ചെയർമാൻമാരായ സോജി ജോർജ്, പി.കെ. മണിലാൽ മെമ്പർമാരായ ബിന്ദു രാജ്, ആൻസി തങ്കച്ചൻ, സെക്രട്ടറി രജിമോൻ, അസിസ്റ്റന്റ് സെക്രട്ടറി സുധീന്ദ്ര ബാബു, മിനി സരസൻ, ടി.എം. അശ്വതി തുടങ്ങിയവർ സംസാരിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.