സൂറത്: ഗുജറാത്തിലെ മോഡലിംങ് മത്സരത്തിൽ സൂപ്പർ മോഡലായി തിരഞ്ഞെടുക്കപ്പെട്ട് മലയാളി യുവാവ്. മലയാളിയായ മാവേലിക്കര ഓലകെട്ടിയമ്പലം കോയിപ്പള്ളികഴ്മയിൽ പയ്യമ്പള്ളി വീട്ടിൽ നിതിൻ കൃഷ്ണനാണ് ഗുജറാത്തിലെ അഹമ്മദാബാദിൽ ടന്ന സൗന്ദര്യ മത്സരത്തിൽ ഒന്നാമത് എത്തിയത്. ഉദയപൂരിലെ റാഡിസൺ ഹോട്ടലിൽ ഷെഫായി ജോലി ചെയ്യുകയാണ് നിതിൻ കൃഷ്ണൻ. പിതാവ് ഉണ്ണികൃഷ്ണൻ ചന്തു. മാതാവ് ജയഉണ്ണികൃഷ്ണനാണ്. യുണീക് ഫാഷൻ ലുക്ക് ഗുജറാത്ത് സംഘടിപ്പിച്ച സൂപ്പർ മോഡൽ 2025 മത്സരത്തിലാണ് മലയാളി നേട്ടം കൊയ്തെടുത്തത്. വിവിധ ഇനങ്ങളിലായി നടന്ന മത്സരത്തിന് ഒടുവിലാണ് നിതിൻ വിജയം കൊയ്തത്. ശരീര സൗന്ദര്യവും, ബുദ്ധിയും കാര്യക്ഷമതയും എല്ലാം നിരീക്ഷിച്ചാണ് വിജയിയെ പ്രഖ്യാപിച്ചത്. ഗുജറാത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു മലയാളി യുവാവ് വിജയം കൊയ്യുന്നത്.