മാവേലിക്കര : മാവേലിക്കര ബാർ അസോസിയേഷനിലെ യുവ അഭിഭാഷകർക്കുള്ള മോട്ടിവേഷൻ സെമിനാറും, നിയമ പുസ്‌തക വിതരണവും നടത്തി. തമ്പുരാൻ അസോസിയേറ്റ്സ് ബിൾഡിംങ്ങിൽ വച്ച് നടന്ന ചടങ്ങ് ആഡീ: ജില്ലാ ജഡ്‌ജി വി.ജി. ശ്രീദേവി ആദ്യ പുസ്‌തകം ജൂനിയർ അഭിഭാഷകയായ രാഖി.ആർ ന് നൽകി ഉദ്‌ഘാടനം ചെയ്‌തു. അഡി: ജില്ലാ ജഡ്ജി കെ.എൻ അജിത്ത് കുമാർ യുവ അഭിഭാഷകർക്കുള്ള മോട്ടിവേഷൻ സമന്ദശം രേഖാമൂലം നൽകുകയും, ഈ സന്ദേശം ചടങ്ങിൽ വിതരണം ചെയ്യുകയും ചെയ്‌തു.
ഭാരതീയന്യായ സംഹിത, ഭാരതീയ നാഗരിക സുരക്ഷ സംഹിത, ഭാരതീയ സാഷ്യ അതിനീയം എന്നിവ അടങ്ങിയ മേജർ ആക്ട‌് സീനിയർ അഭിഭാഷക ടി. രാധയാണ് സ്പോൺസർ ചെയ്തത്, ചടങ്ങിൽ 50 യുവ അഭിഭാഷകർക്ക് നിയമ പുസ്തകം വിതരണം ചെയ്തു
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബാർ അസോസിയഷൻ മുൻ പ്രേസിഡൻ്റ് അഡ്വ: ഉമ്മൻ തോമസ് അദ്ധ്യക്ഷനായ ചടങ്ങിൽ ബാറിലെ സീനിയർ അരിദായകരായ, കെ. എസ്. രവി, ജോസഫ് ജോൺ, ടി.കെ .പ്രസാദ്, കെ.ആർ.മുരളീധരൻ, ടി.ഒ.നൗഷാദ്, കെ.മുരളി, കെ.സുരേഷ് കുമാർ, സണ്ണിക്കുട്ടി, ജെ.അശോക് കുമാരൻ നായർ, പി .അനിൽ, ഏലിയാമ്മ, ടി.സി.പ്രസന്ന, സഫിയ സുധീർ എന്നിവർ സംസാരിച്ചു.