മാവേലിക്കരയിൽ ഭർതൃ വീട്ടിൽ യുവതി തൂങ്ങി മരിച്ച സംഭവം ; ശരീരത്തില്‍ മര്‍ദനത്തിന്‍റെ പാടുകൾ : കൊലപാതകമെന്ന് ബന്ധുക്കൾ

മാവേലിക്കര: കണ്ടിയൂരിലെ ഭര്‍തൃ​വീട്ടില്‍ യുവതി മരിച്ച സംഭവത്തില്‍ പെണ്‍കുട്ടിയുടെ ഭര്‍ത്താവിനെതിരെ കുടുംബം രംഗത്ത്. തൂങ്ങി മരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ടെങ്കിലും സമഗ്ര അന്വേഷണം വേണമെന്നാണ് കുടുബത്തിന്റെ ആവശ്യം. ബിന്‍​സിയുടെ ശരീരത്തില്‍ മര്‍ദനത്തിന്‍റെ പാടുകളും കണ്ടെത്തിയിരുന്നു.

Advertisements

കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് ക​ടു​വി​നാ​ല്‍പ​റ​മ്ബില്‍ ജി​ജോ​യു​ടെ ഭാ​ര്യ ബി​ന്‍​സി യെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ച​ല​ന​മ​റ്റ നി​ല​യി​ല്‍ വീ​ടി​നു​ള്ളി​ലെ മു​റി​യി​ല്‍ കി​ട​ക്കു​ക​യാ​യി​രു​ന്ന ബി​ന്‍​സി​യെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​പ്പോ​ള്‍ മ​ര​ണം സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു എന്നാണ് ഭര്‍ത്താവിന്റെ ആദ്യ മൊഴി. എന്നാല്‍ തൂ​ങ്ങി മ​ര​ണ​മെ​ന്നാണ് പോ​സ്റ്റ്മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട്. ഇതാണ് ബിന്‍സിയുടെ കുടുംബത്തിന്റെ സംശയം വര്‍ധിപ്പിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജിജോയെ കസ്റ്റഡിയില്‍ എടുത്തെങ്കിലും വിട്ടയച്ചു. യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യെത്തുട​ര്‍​ന്ന് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​നാ​ണ് നി​ല​വി​ല്‍ കേ​സ് എ​ടു​ത്തി​രി​ക്കു​ന്ന​ത്. ആ​ത്മ​ഹ​ത്യാ പ്രേ​ര​ക​മാ​യ സം​ഭ​വം ഉ​ള്‍​പ്പെടെ​യു​ള്ള കാ​ര്യ​ങ്ങ​ളി​ല്‍ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്ക​യാ​ണെ​ന്ന് പൊലീ​സ് പ​റ​ഞ്ഞു.

Hot Topics

Related Articles