മാവേലിക്കര: കണ്ടിയൂരിലെ ഭര്‍തൃവീട്ടില്‍ യുവതി മരിച്ച സംഭവത്തില്‍ പെണ്‍കുട്ടിയുടെ ഭര്‍ത്താവിനെതിരെ കുടുംബം രംഗത്ത്. തൂങ്ങി മരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ടെങ്കിലും സമഗ്ര അന്വേഷണം വേണമെന്നാണ് കുടുബത്തിന്റെ ആവശ്യം. ബിന്‍സിയുടെ ശരീരത്തില്‍ മര്‍ദനത്തിന്റെ പാടുകളും കണ്ടെത്തിയിരുന്നു.
കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് കടുവിനാല്പറമ്ബില് ജിജോയുടെ ഭാര്യ ബിന്‍സി യെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചലനമറ്റ നിലയില്‍ വീടിനുള്ളിലെ മുറിയില്‍ കിടക്കുകയായിരുന്ന ബിന്‍സിയെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു എന്നാണ് ഭര്‍ത്താവിന്റെ ആദ്യ മൊഴി. എന്നാല്‍ തൂങ്ങി മരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ഇതാണ് ബിന്‍സിയുടെ കുടുംബത്തിന്റെ സംശയം വര്‍ധിപ്പിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജിജോയെ കസ്റ്റഡിയില്‍ എടുത്തെങ്കിലും വിട്ടയച്ചു. യുവതിയുടെ ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്ന് അസ്വാഭാവിക മരണത്തിനാണ് നിലവില്‍ കേസ് എടുത്തിരിക്കുന്നത്. ആത്മഹത്യാ പ്രേരകമായ സംഭവം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അന്വേഷണം പുരോഗമിക്കയാണെന്ന് പൊലീസ് പറഞ്ഞു.