കോട്ടയം: പിണറായി സർക്കാരിന്റെ ഒന്നാം വാർഷിക ദിനമായ മെയ് 20ന് യു.ഡി.എഫ്. സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം വിനാശ വികസനത്തിന്റെ ഒന്നാം വാർഷികമായി ആചരിക്കും. ഇതിന്റെ ഭാഗമായി കോട്ടയം ജില്ലയിലെ നിയോജകമണ്ഡലം കേന്ദ്രങ്ങളിലും മണ്ഡലം കേന്ദ്രങ്ങളിലും യു.ഡി.എഫിന്റെ ആഭിമുഖ്യത്തിൽ വൈകിട്ട് 4 മണി മുതൽ 6 മണി വരെ സായാഹ്നധർണ നടക്കും.
പ്രസ്തുത പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം രാവിലെ 11ന് കോട്ടയം തിരുനക്കര ഗാന്ധി സ്ക്വയറിന് മുന്നിൽ നടക്കും.
കെപിസിസി അച്ചടക്ക സമിതി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. യു.ഡി.എഫ്. കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ അധ്യക്ഷതവഹിക്കും. മോൻസ് ജോസഫ് എംഎൽഎ , മാണി സി. കാപ്പൻ എം എൽ എ, യു.ഡി.എഫിന്റെ സംസ്ഥാന-ജില്ലാ നേതാക്കളും പങ്കെടുക്കുമെന്ന് യു.ഡി.എഫ്. കോട്ടയം ജില്ലാ കൺവീനർ ജോസി സെബാസ്റ്റ്യൻ അറിയിച്ചു.