ഇന്ന് കുട്ടികളുടെ പ്രിയപ്പെട്ട ഭക്ഷണമായി മയോണെെസ് മാറിയിരിക്കുകയാണ്. വിവിധ വിഭവങ്ങളിൽ മയോണെെസ് ഉപയോഗിച്ച് വരുന്നു. സാൻഡ്വിച്ച്, സലാഡുകൾ, ക്രീം പാസ്ത, ഫ്രഞ്ച് ഫ്രൈസ് ഇങ്ങനെ വേണ്ട എല്ലാ വിഭവങ്ങളിലും മയോണെെസ് ചേർക്കാറുണ്ട്.
മയോണെെസ് അമിതമായി കഴിക്കുന്നത് നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നത് ശ്രദ്ധിക്കേണ്ടതാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കാരണം ഇതിൽ കലോറിയും പൂരിത കൊഴുപ്പ് കൂടുതലാണ്. ഇത് മോശം കൊളസ്ട്രോൾ കൂട്ടുന്നതിന് കാരണമാകും. ഇനി മുതൽ മയോണെെസിന് പകരം തെെര് കൊണ്ട് ഉണ്ടാക്കുന്ന ഇവ ചേർത്ത് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് പോഷകാഹാര വിദഗ്ധയായ ലോവ്നീത് പറയുന്നു.
ഒന്ന്
തെെരിനൊപ്പം വെള്ളരിക്കയും പുതിനയിലും ചേർത്ത് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. സാൻഡ്വിച്ച്, സലാഡുകൾ എന്നിവയിലെല്ലാം ഇത് ചേർക്കാം. ശരീരത്തിൽ ജലാംശം എത്തുന്നതിന് വിഷാംശം ഇല്ലാതാക്കുന്നതിനും വെള്ളരിക്ക ഉത്തമമാണ്. പുതിനയില പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ഇറിറ്റബിൾ ബവൽ സിൻഡ്രോമിനെതിരെ പോരാടാൻ സഹായിക്കുകയും ചെയ്യും. ഈ രണ്ട് ചേരുവകൾ തെെരിൽ ചേർത്ത് കഴിക്കുന്നത് ദഹനം എളുപ്പമാക്കുന്നു.
രണ്ട്
രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന ഗുണങ്ങൾ അടങ്ങിയിട്ടുള്ളതിനാൽ തൈരിൽ നാരങ്ങയും വെളുത്തുള്ളിയും ചേർക്കുന്നതും നല്ലതാണ്. ദഹനം എളുപ്പമാക്കുന്നതിന് നാരങ്ങയും വെളുത്തുള്ളിയും സഹായിക്കും.
മൂന്ന്
തൈരിൽ വറുത്ത് പൊടിച്ച ജീരകം ചേർത്ത് കഴിക്കുന്നത് ദഹന സംബന്ധമായ തകരാറുകൾ അകറ്റി നിർത്താനുള്ള മികച്ച മാർഗമാണിത്. തൈര് പുതിയതും രുചികരവും മാത്രമല്ല, ഗുണങ്ങളാൽ നിറഞ്ഞതുമാണ്. ആരോഗ്യകരമായ ബാക്ടീരിയ കൂട്ടുന്നതിനും പ്രതിരോധശേഷി കൂട്ടുന്നതിനുമെല്ലാം ഈ പറഞ്ഞ ചേരുവകൾ സഹായകമാണ്. മയോണെെസിനെക്കാൾ എന്തുകൊണ്ടും നല്ലതാണ് ഇവ.