കോട്ടയം: തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് സെപ്റ്റംബർ 24 ചൊവ്വാഴ്ച രാവിലെ 8ന് മലരിക്കൽ ആമ്പൽ ഫെസ്റ്റ് സന്ദർശിക്കും. ഹരിത ടൂറിസം പദ്ധതിയുടെ ഭാഗമായി തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് ഹരിതകർമ്മസേന ടൂറി സം ഗ്രാമത്തിൽ നടത്തിയ പ്രവർത്തനങ്ങൾ വിലയിരുത്തും.
മീനച്ചിലാർ – മീ ന ന്തറ യാർ കൊടുരാർ പുനർ സംയോജന പദ്ധതിയുടെ ഭാഗമായി ഈവർഷത്തെ ആമ്പൽ ഫെസ്റ്റ് ഒരാഴ്ചക്കകം പൂർത്തിയാകും: ജെ. ബ്ലോക്ക്, തിരുവിയ്ക്കരി പാടശേ ഖരങ്ങളിൽ കൃഷിക്കായി വെള്ളം വറ്റിക്കാനാരംഭിച്ചതോടെ ആമ്പൽ പൂക്കൾ നശിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈ വർഷം 150 വള്ളങ്ങളാണു് നാൽപത് ദിവസങ്ങളിലായി ജലയാത്രകൾ നടത്തിയത് പൂക്കൾ വിറ്റതിലൂടെ കുടുംബശ്രീ പ്രവർ ത്തകരും പാർക്കിംഗ് സ്ഥലമൊരുക്കിയും ഭക്ഷണങ്ങൾ നൽകിയതും പെടെതദ്ദേശീയ ജനതക്ക് രണ്ടുകോടി രൂപയിലേറെ വരുമാനം സ്വന്തമാക്കാൻ ഈ പദ്ധതി കൊണ്ട് സാധിച്ചതായി നദീ പുനർ സംയോജന പദ്ധതി കോർഡിനേറ്റർ അഡ്വ.കെ.അനിൽകുമാർ അറിയിച്ചു.