കോട്ടയം : കോട്ടയം കോടിമത എം സി റോഡിൽ നടു റോഡിൽ ചെടിച്ചട്ടികൾ വച്ച് അപകടം ഉണ്ടാക്കാൻ ശ്രമം. എംസി റോഡിൽ കോടിമത കങ്കപ്പാടൻ ഓർച്ചാഡ് സിന് മുന്നിലെ റോഡിലാണ് അപകടകരമായ രീതിയിൽ ചെടിച്ചട്ടികൾ വെച്ചത്. ഇന്ന് പുലർച്ചെ ഇതുവഴി കടന്നുപോയ യാത്രക്കാരാണ് റോഡിലെ ചെടിച്ചട്ടികൾ കണ്ടത്. ഇതുവഴി എത്തുന്ന വാഹനങ്ങൾ അപകടത്തിൽ പെടുന്ന രീതിയിലാണ് ചെടികൾ വെച്ചിരുന്നത്:സ്ഥലത്ത് പ്രവർത്തിക്കുന്ന കങ്കപ്പാടൻ എന്ന സ്ഥാപനത്തിൽ നിന്നും റോഡിലേക്ക് എടുത്തു വച്ചതാണ് ചെടികൾ എന്ന് സംശയിക്കുന്നു.
Advertisements