എം.സി റോഡിൽ കുറവിലങ്ങാട് കോഴയിൽ വാഹനാപകടത്തിൽ സ്ത്രീ മരിച്ചു: അപകടം കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ച് : സ്ത്രീകൾ അടക്കം 12 യാത്രക്കാർക്ക് പരിക്ക് : മൂന്നു പേരുടെ നില ഗുരുതരം 

കോട്ടയം : എം.സി റോഡിൽ കുറവിലങ്ങാട് കോഴയിൽ കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ച് സ്ത്രീ മരിച്ചു. മുന്ന് സ്ത്രീകൾ അടക്കം 12 യാത്രക്കാർക്ക് പരിക്ക്. മൂന്നു പേരുടെ നില അതീവ ഗുരുതരം. പരിക്കേറ്റവരിൽ നാലു പേരെ കോട്ടയം കാരിത്താസ് ആശുപത്രിയിലും , എട്ടു പേരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിച്ചു. കാരിത്താസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഏറ്റുമാനൂർ അതിരമ്പുഴ സ്വദേശി സുധയാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. 

Advertisements

പരിക്കേറ്റവരെ ആദ്യം കുറവിലങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം കാരിത്താസ് ആശുപത്രിയിലും, കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ആയിരുന്നു അപകടം. എം.സി റോഡിൽ കുറവിലങ്ങാട് നിന്നും കുത്താട്ട് കുളത്തിന് പോകുകയായിരുന്നു കെ.എസ്.ആർ.ടി.സി ബസ്. ഈ സമയം എതിർ ദിശയിൽ നിന്ന് എത്തിയതാണ് കാർ. അതിരമ്പുഴ സ്വദേശികളായ സംഘമാണ് കാറിലുണ്ടായിരുന്നത് എന്ന് പൊലീസ് പറഞ്ഞു. ആറു പേരാണ് കാറിലുണ്ടായിരുന്നത്. ഇതിൽ ഡ്രൈവറും ഒരു സ്ത്രീയും അടക്കമുള്ളവരെ മെഡിക്കൽ കോളജ് ആശുപത്രിയിലും , നാലു പേരെ കാരിത്താസിലും പ്രവേശിപ്പിച്ചു. 

മറ്റൊരു വാഹനത്തെ മറികടന്ന് എത്തിയ കാർ ബസിൽ ഇടിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. അപകട വിവരം അറിഞ്ഞ എംസി റോഡിൽ പെട്രോളിങ്ങിന് ഉണ്ടായിരുന്ന ഹൈവേ പോലീസ് സംഘം സ്ഥലത്ത് എത്തി. ഇവരും നാട്ടുകാരും ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്. 

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.