എം സി റോഡിൽ നാട്ടകം സിമൻ്റ് കവലയിൽ വൻ ഗതാഗതക്കുരുക്ക് ; പി എസ് സി പരീക്ഷ എഴുതാൻ ഇറങ്ങിയ ഉദ്യോഗാർത്ഥികൾ അടക്കം വലയുന്നു

കോട്ടയം : എം സി റോഡിൽ സിമൻ്റ് കവലയിൽ വൻ ഗതാഗതക്കുരുക്ക്. പതിവ് ഗതാഗതക്കുരുക്കാണ് എങ്കിലും പി എസ് സി പരീക്ഷകൾ അടക്കം നടക്കുന്നതിനാൽ ഇന്നത്തെ ഗതാഗതക്കുരുക്ക് ഉദ്യോഗാർത്ഥികളെ അടക്കം വലയ്ക്കുന്നുണ്ട്. നിലവിൽ വൻ ഗതാഗതക്കുരുക്കിൽ എം സി റോഡ് കാരുങ്ങി കിടക്കുകയാണ്. രാവിലെ മുതൽ തന്നെ എം സി റോഡിൽ വൻ ഗതാഗതക്കുരുക്ക് തുടരുകയാണ്.

Advertisements

ശനിയാഴ്ച ആയതിനാൽ ലുലു മാളിലേക്ക് വിവിധ ജില്ലകളിൽ നിന്നുള്ള ആളുകൾ എത്തുകയാണ്. ഈ സാഹചര്യത്തിലാണ് കോട്ടയം നഗരത്തിലേയ്ക്കുള്ള വാഹന ഗതാഗതത്തെ തടസപ്പെടുത്തിയിരിക്കുന്ന സ്ഥിതി ആണ്. നാട്ടകം സിമൻ്റ് കവലയിൽ നിന്നും പാറേച്ചാൽ ബൈപ്പാസിലേയ്ക്ക് വാഹനങ്ങൾ തിരിയുന്നതാണ് ഗതാഗതക്കുരുക്കിന് കാരണം ആകുന്നത്. ഗതാഗതക്കുരുക്ക് പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.

Hot Topics

Related Articles