കോട്ടയം : എംസി റോഡിൽ കോട്ടയം നാട്ടകം കോളേജ് ജംഗ്ഷനിൽ മൂന്ന് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. സ്വകാര്യ ബസിനു പിന്നിൽ ലോറിയും ലോറിയ്ക്ക് പിന്നിൽ കാറും ഇടിച്ചാണ് അപകടം. സ്വകാര്യ ബസിലെ യാത്രക്കാരിക്ക് നിസാര പരിക്കേറ്റു. ബസിൻ്റെ പിൻഭാഗത്തെ ഗ്ലാസ് തകർന്നു. അപകടത്തിൽ മലപ്പുറം സ്വദേശിയുടെ കാറിൻ്റെ മുൻഭാഗം പൂർണമായും തകർന്നു. മഹാരാഷ്ട്ര രജിസ്ട്രഷനിലുള്ള ലോറിയ്ക്കും സാരമായ കേടുപാട് പറ്റി. ചിങ്ങവനം പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. അപകടത്തെ തുടർന്ന് ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.
Advertisements