കോട്ടയം: എം.സി റോഡിൽ ചിങ്ങവനം പുത്തൻപാലത്ത് റോഡിൽ തെന്നി മറിഞ്ഞ ബൈക്കിൽ നിന്നു വീണ് യാത്രക്കാരായ ദമ്പതിമാർക്ക് പരിക്ക്. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെയാണ് ഇവർക്ക് റോഡിൽ വീണ് പരിക്കേറ്റതെന്നു ചിങ്ങവനം പൊലീസ് പറഞ്ഞു. തിരുവല്ല ഈസ്റ്റ് ഓതറ തെക്കേ കല്ലമലയിൽ അഖിൽ (29),ഭാര്യ ശരണ്യ (25) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആദ്യം ജില്ലാ ജനറൽ ആശുപത്രിയിലും പിന്നീട് വിശദമായ പരിശോധനയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കും മാറ്റി.
ബുധനാഴ്ച രാവിലെ പത്തരയോടെ ചിങ്ങവനം പുത്തൻപാലം എസ്.എൻ.ഡി.പിയ്ക്കു സമീപമായിരുന്നു അപകടം. തിരുവല്ല ഓതറയിൽ നിന്നും ബൈക്കിൽ ഇരുവരും കോട്ടയം ഭാഗത്തേയ്ക്കു വരികയായിയിരുന്നു. ഈ സമയം മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ റോഡിൽ തെന്നി ഇവർ മറിയുകയായിരുന്നുവെന്നു ചിങ്ങവനം പൊലീസ് അറിയിച്ചു. നാട്ടുകാർ വിവരം അറിയിച്ചതോടെ സ്ഥലത്ത് എത്തിയ ചിങ്ങവനം പൊലീസ് സംഘമാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. രണ്ടു പേർക്കും സാരമായി പരിക്കേറ്റിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കനത്ത മഴയിൽ റോഡ് തെന്നിക്കിടന്നതാണ് അപകടകാരണമെന്നു സംശയിക്കുന്നു. മഴയെ തുടർന്ന് എം.സി റോഡിൽ പലയിടത്തും റോഡിൽ തെന്നൽ അനുഭവപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിൽ വാഹനയാത്രക്കാർ അതീവ ജാഗ്രത പുലർത്തണമെന്നു ചിങ്ങവനം പൊലീസ് അറിയിച്ചു. ഇരുചക്ര വാഹനയാത്രക്കാർ കൂടുതൽ ശ്രദ്ധ പുലർത്തണം. അപകട സാധ്യത ഏറെയാണെന്നും പൊലീസ് അറിയിച്ചു.