എം.സി റോഡിൽ കോട്ടയം കോടിമതയിൽ കെ.എസ്.ആർ.ടി.സി ബസും ക്വാളിസും കൂട്ടിയിടിച്ച് ഡ്രൈവർക്ക് പരിക്ക്; അപകടം ദിശ തെറ്റിച്ചെത്തിയ കെ.എസ്.ആർ.ടി.സി ബസ് ക്വാളിസിൽ ഇടിച്ച്

കോട്ടയം: എം.സി റോഡിൽ കോട്ടയം കോടിമതയിൽ ദിശ തെറ്റിച്ചെത്തിയ കെ.എസ്.ആർ.ടി.സി ബസ് ക്വാളിസ് ജീപ്പിൽ ഇടിച്ച് ജീപ്പ് ഓടിച്ചയാൾക്ക് പരിക്ക്. ടിബി റോഡിലെ ലക്ഷ്മി സിൽക്ക്‌സിലെ ജീവനക്കാരനാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകിട്ട് മൂന്നരയോടെ കോടിമത എം.ജി റോഡിന്റെ ആരംഭ ഭാഗത്തായിരുന്നു അപകടം. അടൂരിൽ നിന്നും കോട്ടയത്തേയ്ക്ക് വരികയായിരുന്നു കെ.എസ്.ആർ.ടി.സി ബസ്. ഈ സമയം എതിർദിശയിൽ നിന്നും എത്തിയ ക്വാളിസ് ജീപ്പിൽ ദിശ തെറ്റിച്ചെത്തിയ കെ.എസ്.ആർ.ടി.സി ബസ് ഇടിക്കുകയായരുന്നു. ഇടിയുടെ ആഘാതത്തിൽ ജീപ്പിന്റെ മുൻഭാഗം പൂർണമായും തകർന്നു. ജീപ്പ് വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റയാളെ പുറത്തെടുത്തത്. അപകടത്തെ തുടർന്ന് എം.സി റോഡിൽ ഗതാഗത തടസവും ഉണ്ടായി.

Advertisements

Hot Topics

Related Articles