എം.സി റോഡിൽ ഏറ്റുമാനൂർ കാരിത്താസിൽ ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു; മരിച്ചത് നട്ടാശേരി സ്വദേശി

കാരിത്താസിൽ നിന്നും
ജാഗ്രതാ ന്യൂസ്
പ്രത്യേക ലേഖകൻ

കോട്ടയം: എം.സി റോഡിൽ ഏറ്റുമാനൂർ കാരിത്താസിൽ ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. അപകടത്തിൽ പരിക്കേറ്റ് റോഡിൽ വീണു കിടന്ന ബൈക്ക് യാത്രക്കാരനെ മോട്ടോർ വാഹന വകുപ്പിന്റെ വാഹനത്തിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കോട്ടയം നട്ടാശേരി കുഴിക്കാലായിൽ അരുൺ കുമാർ ജോസഫാണ് മരിച്ചത്.

Advertisements

ബുധനാഴ്ച രാത്രി പത്തു മണിയോടെ എം.സി റോഡിൽ കാരിത്താസ് ആശുപത്രിയ്ക്കു സമീപമായിരുന്നു അപകടം. കോട്ടയം ഭാഗത്തു നിന്നും ഏറ്റുമാനൂർ ഭാഗത്തേയ്ക്കു പോകുകയായിരുന്നു കാർ. ഈ സമയം എതിർ ദിശയിൽ നിന്നും എത്തിയ ബൈക്കിൽ കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണു കിടന്ന ബൈക്ക് യാത്രക്കാരനെ വഴിയാത്രക്കാർ ആരും തന്നെ ആശുപത്രിയിൽ എത്തിക്കാൻ തയ്യാറായില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഈ സമയം കാരിത്താസ് ഭാഗത്ത് വാഹന പരിശോധന നടത്തുകയായിരുന്ന മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ജയപ്രകാശ് ബി, അസി.മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ വിഷ്ണു വിജയ് എന്നിവർ ചേർന്നു പരിക്കേറ്റയാളെ മോട്ടോർ വാഹന വകുപ്പിന്റെ വാഹനത്തിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. എങ്കിലും മരണം സംഭവിച്ചിരുന്നു. വാഹനത്തിന്റെ നമ്പർ ഉപയോഗിച്ചു നടത്തിയ പരിശോധനയിലാണ് മരിച്ചയാളെ തിരിച്ചറിഞ്ഞത്. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ.

Hot Topics

Related Articles