എം.സി റോഡിൽ സംക്രാന്തിയിൽ വാഹനാപകടം; കെ.എസ്.ആർ.ടി.സി ബസും ഗ്രാമവികസന വകുപ്പിന്റെ കാറും കൂട്ടിയിടിച്ച് രണ്ടു പേർക്ക് പരിക്ക്

സംക്രാന്തിയിൽ നിന്നും
ജാഗ്രതാ ന്യൂസ്
പ്രത്യേക ലേഖകൻ
കോട്ടയം: എം.സി റോഡിൽ സംക്രാന്തിയിൽ നിയന്ത്രണം വിട്ട കാറും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് രണ്ടു പേർക്ക് പരിക്ക്. കളക്ടറേറ്റിലെ ഗ്രാമവികസന വകുപ്പിലെ ജീവനക്കാർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ രണ്ടു പേരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകിട്ട് നാലു മണിയോടെ സംക്രാന്തി – നീലിമംഗലം ഭാഗത്തായിരുന്നു അപകടം. ദാരിദ്ര നിർമ്മാർജ വകുപ്പ് ഡ്രൈവർ ദിലീപ് (46), ജീവനക്കാരി ഉഷ (56) എന്നിവർക്കാണ് പരിക്കേറ്റത്.

Advertisements

എം.സി റോഡിൽ ഏറ്റുമാനൂർ ഭാഗത്തു നിന്നും വരികയായിരുന്നു ഗ്രാമവികസന വകുപ്പിന്റെ കാർ. ഈ സമയം എതിർ ദിശയിൽ നിന്നും എത്തിയ കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ചു. ഏറ്റുമാനൂർ ഭാഗത്ത് ജോലിയുടെ ആവശ്യത്തിനായി പോയി മടങ്ങി വരികയായിരുന്നു ഗ്രാമ വികസന വകുപ്പിലെ റൂറൽ ഡെവലപ്‌മെന്റ് വിഭാഗത്തിലെ ജീവനക്കാരാണ് കാറിലുണ്ടായിരുന്നത്. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് കാറിന്റെ മുൻ ഭാഗം വെട്ടിപ്പൊളിച്ചാണ് രണ്ടു ജീവനക്കാരെയും പുറത്തെടുത്തത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അപകടത്തെ തുടർന്ന്, എം.സി റോഡിൽ അരമണിക്കൂറോളം ഗതാഗത തടസം ഉണ്ടായി. തുടർന്ന് ഗാന്ധിനഗർ പൊലീസും അഗ്നിരക്ഷാ സേനാ സംഘവും എത്തി നാട്ടുകാരുടെ സഹായത്തോടെയാണ് വാഹനങ്ങൾ റോഡിൽ നിന്നും മാറ്റിയത്. അപകടത്തെ തുടർന്ന് കാറിന്റെ മുൻ ഭാഗം പൂർണമായും തകർന്നിട്ടുണ്ട്. ഗ്രാമ വികസന വകുപ്പിന് വേ്ണ്ടി കരാർ അടിസ്ഥാനത്തിൽ സർവീസ് നടത്തുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.

Hot Topics

Related Articles