കോട്ടയം : എംസി റോഡിൽ പള്ളം മാവിളങ്ങിൽ നിയന്ത്രണം നഷ്ടമായ കാർ റോഡരികിൽ നിർത്തിയിട്ട മറ്റൊരു കാറിൽ ഇടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. തിരുവന്തപുരം കാട്ടാക്കട അൽ അമീൻ മൻസിലിൽ അനീഷ (54 ) ആണ് മരിച്ചത്. ഇവർക്കൊപ്പം കാറിൽ ഉണ്ടായിരുന്ന പീർ മുഹമ്മദിനെ പരിക്കുകളോടെ കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഞായറാഴ്ച രാവിലെ ആറ് മണിയോടെ എംസി റോഡിൽ പള്ളം മാവിളങ് ജംഗ്ഷനിലെ പെട്രോൾ പമ്പിനു സമീപത്തായിരുന്നു അപകടം. തിരുവനന്തപുരം ഭാഗത്തുനിന്നും എത്തിയ ആൾട്ടോ കെ 10 കാറിലാണ് ഇവർ സഞ്ചരിച്ചിരുന്നത്. അനീഷയുടെ മരുമകൻ നവാസ് ആണ് വാഹനം ഓടിച്ചിരുന്നത്. ഇവർ സഞ്ചരിച്ചിരുന്ന കാർ റോഡരികിൽ നിർത്തിയിട്ടിരുന്ന മറ്റൊരു കാറിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇടിയുടെ ആഘാതത്തിൽ കാർ നിയന്ത്രണം നഷ്ടമായി റോഡിൽ മറിഞ്ഞു. നാട്ടുകാരും ചിങ്ങവനം പോലീസും ചേർന്നാണ് അപകടത്തിൽ പരിക്കേറ്റ ഇവരെ കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദ്ദേഹം ജില്ലാ ജനറൽ ആശുപത്രി മോർച്ചറിയിൽ. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിനു കാരണമെന്ന് സംശയിക്കുന്നതായി ചിങ്ങവനം പോലീസ് അറിയിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്തു.