കോട്ടയം : എം സി റോഡിൽ നാട്ടകം മുതൽ മണിപ്പുഴ വരെ വൻ ഗതാഗതക്കുരുക്ക് പതിവാകുന്നു. സിമൻ്റ് കവലയിൽ നിന്ന് ആരംഭിക്കുന്ന കുരുക്കാണ് എം സി റോഡിലെ യാത്രക്കാരെ വലയ്ക്കുന്നത്. ദിവസവും രാവിലെയും വൈകിട്ടും ഈ റോഡിൽ വൻ ഗതാഗതക്കുരുക്കാണ്. സിമൻറ് കവലയിൽ നിന്നും ആരംഭിക്കുന്ന ഗതാഗതക്കുരുക്ക് പലപ്പോഴും നാട്ടകം മറിയപ്പള്ളി വരെ നീളാറുണ്ടെന്നാണ് പരാതി. കോട്ടയം ഭാഗത്ത് കോടിമത വരയും പലപ്പോഴും ഗതാഗത കുരുക്ക് എത്താറുണ്ട്. പാറച്ചാൽ ബൈപ്പാസിലൂടെ എംസി റോഡിൽ നിന്ന് എത്തുന്ന വാഹനങ്ങൾ തിരിയാൻ ശ്രമിക്കുന്നതാണ് പലപ്പോഴും ഗതാഗത കുരുക്കിന് ഇടയാക്കുന്നത്. കോട്ടയം ഭാഗത്തുനിന്നും ചങ്ങനാശ്ശേരി ഭാഗത്തുനിന്നും എത്തുന്ന വാഹനങ്ങൾ ഒരേസമയം പാറച്ചാൽ ബൈപ്പാസിലേക്ക് കടക്കുന്നതും , ഇതേ സമയം തന്നെ പാറേച്ചാൽ ബൈപ്പാസിൽ നിന്ന് എത്തുന്ന വാഹനങ്ങൾ എംസി റോഡിലേക്ക് കടക്കുന്നതും ആണ് ഗതാഗത കുരുക്കിന് ഇടയാക്കുന്നത്. ചിങ്ങവനം പോലീസ് സ്റ്റേഷനിൽ നിന്നുള്ള ഉദ്യോഗസ്ഥ സംഘം പലപ്പോഴും മണിക്കൂറുകളോളം പരിശ്രമിച്ചാലും ഗതാഗതക്കുരുക്ക് പരിഹരിക്കാൻ സാധിക്കാറില്ല. സിമൻറ് കവലയിൽ റോഡിന് മതിയായ വീതിയില്ലാത്തതാണ് ഗതാഗത കുരുക്കിന് കാരണമാകുന്നത്. അടിയന്തരമായി ഗതാഗതക്കുരുക്കിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
എം സി റോഡിൽ നാട്ടകത്ത് നിരന്തര ഗതാഗതക്കുരുക്ക് : കുരുക്കിൻ്റെ പ്രഭവ കേന്ദ്രം സിമൻ്റ് കവല : പരിഹാരം കാണാനാവാതെ വലഞ് ചിങ്ങവനം പൊലീസും

Previous article