എം.സി റോഡിൽ പള്ളം കരിമ്പിൻകാല ഫാമിലി റെസ്റ്ററന്റിനു മുന്നിൽ കാറുകളുടെ കൂട്ടയിടി; മൂന്നു കാറുകൾ കൂട്ടിയിടിച്ചു; പത്തോളം പേർക്ക് പരിക്ക്

കോട്ടയം: എംസി റോഡിൽ പള്ളം കരിമ്പിൻകാല ഫാമിലി റസ്റ്ററന്റിനു മുന്നിൽ കാറുകളുടെ കൂട്ടിയിടി. മൂന്നു കാറുകളാണ് കൂട്ടിയിടിച്ചത്. ചങ്ങനാശേരി ഭാഗത്തു നിന്നും എത്തിയ ഒരു കാറും, എതിർ ദിശയിൽ നിന്നും എത്തിയ രണ്ടു കാറുകളും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെ തുടർന്നു മൂന്നു കാറുകളിലുമായി ഉണ്ടായിരുന്ന പത്തോളം യാത്രക്കാർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിലേയ്ക്കു കൊണ്ടു പോയി.

Advertisements

ശനിയാഴ്ച വൈകിട്ട് 4.15 ഓടെയായിരുന്നു അപകടം. ചങ്ങനാശേരി ഭാഗത്തു നിന്നും അമിത വേഗത്തിലെത്തിയ കാർ നിയന്ത്രണം നഷ്ടമായി എതിർ ദിശയിൽ നിന്നും എത്തിയ കാറിൽ ആദ്യം ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം നഷ്ടമായ കാർ പിന്നാലെ എത്തയ മറ്റൊരു കാറുമായി കൂട്ടിയിടിച്ചു. അപകടത്തെ തുടർന്നു എം.സി റോഡിൽ ചിങ്ങവനം – കോട്ടയം റോഡിൽ ഗതാഗതം തടസപ്പെട്ടിട്ടുണ്ട്. വൻ ഗതാഗതക്കുരുക്കാണ് പ്രദേശത്ത് അനുഭവപ്പെടുന്നത്. അപകട വിവരം അറിഞ്ഞ് ചിങ്ങവനം പൊലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്.

Hot Topics

Related Articles