എം.സി റോഡിൽ നീലിമംഗലത്ത് വീണ്ടും വാഹനാപകടം; കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ച് തിരുവല്ല സ്വദേശിയായ യാത്രക്കാരന് പരിക്കേറ്റു; കാറിലുണ്ടായിരുന്ന സ്ത്രീകളും കുട്ടികളും പരിക്കേൽക്കാതെ രക്ഷപെട്ടു
കോട്ടയം: എം.സി റോഡിൽ നീലിമംഗലത്ത് വാഹനാപകടം. കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ച് തിരുവല്ല സ്വദേശിയായ ഡ്രൈവർക്ക് പരിക്കേറ്റു. കാറിൽ ഇദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്ന യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപെട്ടു. അപകടത്തെ തുടർന്ന് എം.സി റോഡിൽ ഗതാഗതക്കുരുക്ക് ഉണ്ടായി. അപകടത്തിൽ കാറോടിച്ചിരുന്ന തിരുവല്ല സ്വദേശി ലെനി ജോണിന് പരിക്കേറ്റു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബുധനാഴ്ച ഉച്ചയ്ക്ക് 11.30 ന് എം.സി റോഡിൽ സംക്രാന്തി ജംഗ്ഷനിലായിരുന്നു അപകടം. കോട്ടയം ഭാഗത്തു നിന്നും ഈരാറ്റുപേട്ടയിലേയ്ക്ക് പോകുകയായിരുന്നു കെ.എസ്.ആർ.ടി.സി ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ എതിർദിശയിൽ നിന്നും എത്തിയ കാറിലിടിക്കുകയായിരുന്നു. കാർ വെട്ടിച്ചു മാറ്റിയെങ്കിലും കാറിന്റെ മുൻഭാഗത്ത് ബസ് ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം ഏതാണ്ട് പൂർണമായും തകർന്നു.
ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് പരിക്കേറ്റയാളെ കാറിനുള്ളിൽ നിന്നും പുറത്തെടുത്തത്. തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. ഇയാളുടെ പരിക്ക് ഗുരുതരമല്ല. അപകടത്തെ തുടർന്നു എം.സി റോഡിൽ ഗതാഗതം തടസപ്പെട്ടു.