കോട്ടയം എം സി റോഡിൽ നാട്ടകം മറിയപ്പള്ളിയിൽ അപകടത്തിൽപ്പെട്ടത് ചെങ്ങളം സ്വദേശിയുടെ ബൈക്ക് :  യുവാവ് മരിച്ചത് ലോറി തലയിലൂടെ കയറിയിറങ്ങി 

കോട്ടയം : എം സി റോഡിൽ നാട്ടകം മറിയപ്പള്ളിയിൽ അപകടത്തിൽപ്പെട്ടത് ചെങ്ങളം സ്വദേശിയുടെ ബൈക്ക്. ചെങ്ങളം സൗത്ത് വാഴക്കൂട്ടത്തിൽ അനീഷ് ആർ ചന്ദ്രന്റെ മകൻ അരവിന്ദിന്റെ ഉടമസ്ഥതയിലുള്ള ബൈക്കാണ് അപകടത്തിൽപ്പെട്ടത്. അപകടത്തെ തുടർന്ന് റോഡിൽ വീണ ബൈക്ക് യാത്രക്കാരന്റെ തലയിലൂടെ ലോറിയുടെ ചക്രങ്ങൾ കയറി ഇറങ്ങി.  

Advertisements

മരിച്ച ആളെ തിരിച്ചറിഞ്ഞില്ല. നാട്ടകം മറിയപ്പള്ളിക്കും വില്ലേജ് ഓഫീസിലും ഇടയിലുള്ള വളവിൽ ആയിരുന്നു അപകടം. അപകടത്തെതുടർന്ന മരിച്ച യുവാവിന്റെ മൃതദേഹം എംസി റോഡിൽ തന്നെ കിടക്കുകയായിരുന്നു. ചിങ്ങവനം പൊലീസ് സ്ഥലത്ത് എത്തി 108 ആംബുലൻസ് വിളിച്ച് വരുത്തിയാണ് മൃതദേഹം ആശുപത്രിയിലേയ്ക്ക് മാറ്റിയത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചങ്ങനാശ്ശേരി ഭാഗത്തൊന്നും കോട്ടയം ഭാഗത്തേക്ക് വരികയായിരുന്നു അപകടത്തിൽപ്പെട്ട സ്കൂട്ടർ. ഈ സമയം എതിർ ദിശയിൽ നിന്നും എത്തിയ ഐഷർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് റോഡിൽ രക്തവും അവശിഷ്ടങ്ങളും കുടിക്കിടക്കുകയായിരുന്നു. കോട്ടയത്ത് നിന്നും അഗ്നിരക്ഷാ സേനാ സംഘം എത്തി റോഡ് കഴുകി വൃത്തിയാക്കി. 

പോലീസും ഹൈവേ പെട്രോളിങ് സംഘവും സ്ഥാനത്ത് എത്തിയിട്ടുണ്ട്. അപകടത്തെ തുടർന്ന് എംസി റോഡിൽ ഗതാഗത തടസ്സമുണ്ടായി. 

Hot Topics

Related Articles