കോട്ടയം മുളങ്കുഴയിൽ ബൈക്ക് ഗ്യാസ് ടാങ്കറിൽ ഇടിച്ച് മരിച്ചത് ഫ്‌ളിപ്പ് കാർട്ട് ജീവനക്കാരൻ; മരിച്ച പാക്കിൽ സ്വദേശിയുടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ; ദാരുണ മരണത്തിൽ ഞെട്ടി നാട്

കോട്ടയം : മുളങ്കുഴയിൽ ബൈക്ക് ഗ്യാസ് ടാങ്കർ ലോറിയിൽ ഇടിച്ചു മരിച്ചത് ഫ്‌ളിപ്പ് കാർട്ട് ജീവനക്കാരൻ. വീട്ടിൽ നിന്നും ജോലി സ്ഥലത്തേയ്ക്കു പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. ടാങ്കർ ലോറിയുടെ ചക്രങ്ങൾ തലയിലൂടെ കയറിയിറങ്ങിയാണ് ദാരുണമായ മരണം സംഭവിച്ചത്. പാക്കിൽ ഉപ്പഴിത്തറ ചെറുക്കാത്തറ വീട്ടിൽ ജോൺസൺ ചെറിയാന്റെ മകൻ നിഖിൽ ജോൺസൺ (31) ആണ് മരിച്ചത്. അപകടത്തെ തുടർന്ന് എം.സി റോഡിൽ വൻ ഗതാഗതക്കുരുക്കും ഉണ്ടായിട്ടുണ്ട്. ശനിയാഴ്ച ഉച്ചയ്ക്ക് 2.15 ഓടെയായിരുന്നു അപകടം. കോട്ടയം ഭാഗത്തേയ്ക്കു വരികയായിരുന്ന ഗ്യാസ് ടാങ്കർ ലോറിയുടെ മുന്നിൽ നിയന്ത്രണം നഷ്ടമായ ബൈക്ക് മറിയുകയായിരുന്നു. ബൈക്ക് മറിഞ്ഞതോടെ റോഡിലേയ്ക്കു വീണ നിഖിലിന്റെ തലയിലൂടെ ലോറിയുടെ ചക്രങ്ങൾ തലയിലൂടെ കയറിയിറങ്ങുകയായിരുന്നു. തലച്ചോറടക്കം റോഡിൽ ചിതറിക്കിടക്കുന്ന സാഹചര്യവുമുണ്ടായി. തുടർന്ന് നാട്ടുകാർ വിവരം അറിയിച്ചതോടെ അഗ്നിരക്ഷാ സേനാ സംഘം സ്ഥലത്ത് എത്തി അഗ്നിരക്ഷാ സേനയുടെ ആംബുലൻസിലാണ് മൃതദേഹം ആശുപത്രിയിലേയ്ക്കു മാറ്റിയത്. തുടർന്ന്, അഗ്നിരക്ഷാ സേനാ സംഘം തന്നെ റോഡ് കഴുകി വൃത്തിയാക്കുകയും ചെയ്തു. അപകടത്തെ തുടർന്ന് എം.സി റോഡിലുണ്ടായ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ശ്രമം തുടരുകയാണ്. ചിങ്ങവനം പൊലീസും സ്ഥലത്ത് എത്തി ഗതാഗതം നിയന്ത്രിക്കുകയായിരുന്നു. അച്ഛൻ: ജോൺസൺ പി ചെറിയാൻ. മാതാവ്: ഷീബ ഡേവിഡ്.സഹോദരി: മെറിൻനിഖിൽ

Advertisements

Hot Topics

Related Articles