കോട്ടയം: മയക്കുമരുന്ന് വ്യാപനം സ്കൂൾ വിദ്യാർത്ഥികളിൽ കൂടി വരുന്ന സാഹചര്യത്തിൽ ഇവയുടെ ഉപയോഗം ശാരീരിക മാനസിക പ്രശ്നങ്ങളെ സംബന്ധിച്ചു കുട്ടികളെ ബോധവൽക്കരിക്കാൻ പാഠപുസ്തകത്തിൽ ഒരാധ്യായം കൂട്ടിച്ചേർക്കണമെന്ന് ആർ എസ് പി കേന്ദ്ര കമ്മിറ്റി അംഗം കെ. എസ് സനൽ കുമാർ പറഞ്ഞു. ഫോക്കസ് 25 എന്ന പേരിൽ ആർ എസ് പി നടത്തിയ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്ന സനൽകുമാർ.
ജനം നേരിട്ട് കാണുന്ന അക്രമണങ്ങളെ ഭരണാധികാരികൾ പ്രോത്സാഹിപ്പിക്കുന്നത് അന്നാട്ടിൽ അക്രമ വാസന കൂടുവാൻ കാരണമാകുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതാണ് ഇന്ന് കേരളത്തിൽ നടക്കുന്നതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ പറഞ്ഞു.
ജില്ലാ സെക്രട്ടറി ടി സി അരുൺ ആദ്യക്ഷത വഹിച്ച യോഗത്തിൽ ആർ വൈ എഫ് ജില്ലാ സെക്രട്ടറി ടിംസ് തോമസ്, അൻസാരി കോട്ടയം, എം വി സിബി, പി വൈ കൊച്ചുമോൻ,ടി എ ഫിലിപ്പ്, സിബി ബേബി, മനോജ്, ജൂബി എന്നിവർ യോഗത്തിൽ സംസാരിച്ചു.