കോഴിക്കോട്: വീര്യം കൂടിയ ലഹരിമരുന്നായ എം.ഡി.എം.എ കേരളത്തിൽ തന്നെ നിർമ്മിക്കുന്നു. നേരത്തെ അയല്‍ സംസ്ഥാനങ്ങളില്‍നിന്ന് ലഹരി എത്തിച്ച് വില്പന നടത്തുകയായിരുന്നു എങ്കില്‍ ഇപ്പോള്‍ കേരളത്തിലെ തന്നെ വിവിധ കേന്ദ്രങ്ങള്‍ ഇതിന്റെ ഉത്പാദകരായിമാറിയിരിക്കുന്നു എന്ന വിവരമാണ് എക്സൈസും പോലീസും നല്‍കുന്നത്. ഇത്തരം വില്പന കേന്ദ്രങ്ങള്‍ ദിനംപ്രതി വര്‍ധിച്ചുവരുന്നതായും ഇതുവഴി കോടികളുടെ ഇടപാടാണ് നടക്കുന്നതെന്നുമാണ് റിപ്പോര്‍ട്ട്.
സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലെ അടച്ചിട്ട കെട്ടിടങ്ങള്‍, മുറികള്‍ എന്നിവിടങ്ങള്‍ ഇത്തരം ലഹരി നിര്‍മ്മാണ കേന്ദ്രങ്ങളായി മാറി കഴിഞ്ഞുവെന്നും കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളില്‍ ഇത്തരം കേന്ദ്രങ്ങള്‍ ഉണ്ടെന്ന് സൂചന ലഭിച്ചതായും അധികൃതര്‍ വ്യക്തമാക്കുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
യുവാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും ഇടയില്‍ വന്‍ ഡിമാന്റുള്ള എംഡിഎംഎ നേരത്തെ ബംഗളൂരുവില്‍നിന്നും ചെന്നൈയില്‍നിന്നുമാണ് കേരളത്തില്‍ എത്തിച്ചിരുന്നത്. എന്നാല്‍ അധികൃതര്‍ ജാഗ്രത വര്‍ധിപ്പിച്ചതോടെ മയക്കമരുന്ന് കടത്താന്‍ പറ്റാത്ത സ്ഥിതിവിശേഷമാണ്. ദിനംപ്രതി നിരവധി യുവതി യുവാക്കളാണ് ലഹരി മരുന്നുമായി പിടിയിലാകുന്നത്. എന്നാല്‍ അധികൃതരുടെ കണ്ണുവെട്ടിച്ച് അതിലേറെ ലഹരി മരുന്ന് അതിര്‍ത്തി കടത്തുന്നുണ്ട് എന്നതാണ് വാസ്തവം.
പരിശോധന കര്‍ശനമാക്കിയതോടെ എംഡിഎംഎ മരുന്നുകള്‍ കേരളത്തില്‍ തന്നെ പാചകം ചെയ്തെടുക്കുന്ന കേന്ദ്രങ്ങള്‍ ലഹരിമാഫിയ ആരംഭിക്കുകയായിരുന്നു. സംസ്ഥാനത്ത് സമീപകാലത്തായി എംഡിഎംഎ വ്യാപമാകാനുള്ള പ്രധാന കാരണം ഇതാണ്. ഇന്റര്‍നെറ്റില്‍ നിന്നും വിവരങ്ങള്‍ കരസ്ഥമാക്കി പലയിടത്തുനിന്നായി അസംസ്കൃത വസ്തുക്കള്‍ ശേഖരിച്ചാണ് നിര്‍മ്മാണം. ഇത്തരം കേന്ദ്രങ്ങള്‍ പോലീസ് നിരീക്ഷിച്ചുവരുമ്ബോഴേക്കും അവിടെ നിന്നും മാറ്റും. ഒരു കിച്ചണില്‍ കുറഞ്ഞത് രണ്ട് കിലോഗ്രാം വരെ എംഡിഎംഎ ഉത്പാദിപ്പിക്കാം.
ഒരേസമയം ലഹരിവാങ്ങുന്നവരും സംഘങ്ങളുടെ ഇന്ഫോര്മര്മാരുമായി യുവാക്കള്‍ മാറുന്ന അവസ്ഥയാണുള്ളതെന്നും മുന്‍പില്ലാത്ത വിധം ലഹരി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നതെന്നും അധികൃതര്‍ പറയുന്നു. കഞ്ചാവും ഹാഷിഷും കടന്ന് ഇപ്പോള്‍ എംഡിഎംഎ പോലുള്ള സിന്തറ്റിക് മയക്കുമരുന്നുകളാണ് യുവാക്കള്‍ക്ക് പ്രിയം എന്ന് എക്സൈസ് വകുപ്പ് വ്യക്തമാക്കുന്നു. ഒരു ഗ്രാമിന് 4,000 രൂപ വരെ നല്‍കിയാണ് യുവാക്കള്‍ ഇത് വാങ്ങുന്നത്. ഡിജെ പാര്‍ട്ടികളില്‍ ഇത് 10000 രൂപ വരെ എത്തും.
സ്കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കിടയിലും യുവാക്കള്‍ക്കിടയിലും ഇതിന്റെ ഉപയോഗം അധികമായിരിക്കുന്നത്. പ്രാഥമിക ഘട്ടത്തില്‍ തന്നെ കേരളത്തിലെ എംഡിഎംഎ കുക്കിംഗ് കേന്ദ്രങ്ങള്‍ കണ്ടെത്തി നടപടി സ്വീകരിക്കുന്നതിനുള്ള നീക്കത്തിലാണ് എക്സൈസും മറ്റ് അന്വേഷണ ഏജന്‍സികളും. എംഡിഎംഎ ഏജന്റുമാരായി പ്രവര്‍ത്തിക്കുന്നവരില്‍ പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും എണ്ണം വര്‍ധിക്കുന്നതായി ഈയിടെ എക്സൈസ് ഡിപാര്‍ട്മെന്റ് ഹൈക്കോടതിയെ അറിയിച്ചിരുന്നു.
സ്നേഹിതന്റെയോ കാമുകന്റെയോ നിര്‍ബന്ധത്തിന് വഴങ്ങി ആദ്യഡോസ് എടുക്കുന്നവരാണ് പെണ്‍കുട്ടികളില്‍ അധികം പേരും. ലഹരിക്ക് അടിമയാകുന്ന ഇവര്‍ പിന്നീട് ഡ്രഗ് വാഹകരായി മാറുന്നു. ഈ സ്ത്രീകളില്‍ പലരും കുറച്ചു കഴിഞ്ഞാല്‍ കുക്കിംഗിലേക്ക് തിരിയുന്ന അവസ്ഥയുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. അടുത്തിടെ പിടികൂടിയ പല കേസുകളിലും യുവതികളാണ് സംഘത്തിന് നേതൃത്വം നല്‍കിയിരുന്നതെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.