കോട്ടയം : മൂന്ന് ദിവസത്തിനിടെ ജില്ലയിൽ നാലു യുവാക്കളാണ് വീര്യം കൂടിയ ലഹരി മരുന്നായ എംഡി എം എയുമായി എക്സൈസിന്റെ പിടിയിലായിരിക്കുന്നത്. കഞ്ചാവും മദ്യവും മാത്രമല്ല കൊടും മയക്കുമരുന്നായ എംഡിഎയും ജില്ലയിൽ നിർലോഭം ഒഴുകുകയാണ് എന്നാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്. ചെറിയ അളവിലുള്ള എംഡി എം എ പോലും വൻ ലഹരിക്കിടയാക്കുമെന്ന് കണക്കുകൾ പുറത്തുവരുന്നതിനിടെയാണ് , ജില്ലയിൽ നിന്നും അഞ്ച് ഗ്രാമിൽ അധികം എംഡി എം എയാണ് എക്സൈസ് സംഘം മൂന്നു ദിവസത്തിനിടെ പിടിച്ചെടുത്തിരിക്കുന്നത്. തിങ്കളാഴ്ച മുണ്ടക്കയത്ത് വാഹന പരിശോധനയ്ക്കിടെ പൊൻകുന്നം എക്സൈസ് സംഘം 2.5 ഗ്രാം എംഡി എംഎയാണ് പിടിച്ചെടുത്തത്. ബുധനാഴ്ച പുലർച്ചയോടെ മറ്റൊരു യുവാവിൽ നിന്നും 2.900 ഗ്രാം എംഡിഎമ്മയും എക്സൈസ് സംഘം പിടിച്ചെടുത്തു.
ആദ്യ സംഭവത്തിൽ ബൈക്കിൽ എംഡി എം എ കടത്തി കൊണ്ടുവന്ന മൂന്ന് യുവാക്കളെ പിടികൂടിയെങ്കിൽ, രണ്ടാം സംഭവത്തിൽ ഒരാളാണ് പിടിയിലായത്. രണ്ടു സംഭവങ്ങളിലും പിടിയിലായ യുവാക്കൾക്ക് 20 വയസ്സിന് മുകളിൽ മാത്രമാണ് പ്രായം. യുവാക്കൾക്കിടയിൽ വീര്യം കൂടിയ ലഹരി മരുന്നായ എംഡിഎംഐയുടെ ഉപയോഗം വ്യാപകമായി വർദ്ധിക്കുന്നതാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഒക്ടോബർ മൂന്നിന് എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ കാഞ്ഞിരപ്പള്ളി കോരുത്തോട് ആലഞ്ചേരിൽ വീട്ടിൽ അരുൺ ജോൺ (22), കാഞ്ഞിരപ്പള്ളി കോരുത്തോട് കളപ്പുരതൊട്ടിയിൽ അനന്തു കെ ബാബു (22), കാഞ്ഞിരപ്പള്ളി കോരുത്തോട് തോണിക്കവയലിൽ ജിഷ്ണു സാബു (27) എന്നിവരെയാണ് പൊൻകുന്നം എക്സൈസ് സർക്കിൾ ഇൻസ്പെക്ടറും പാർട്ടിയും ചേർന്ന് നടത്തിയ പട്രോളിംഗിനിടെ പിടികൂടിയത്.
ഒക്ടോബർ നാലിന് പുലർച്ചയോടെയാണ് രണ്ടാമത്തെ കേസിൽ യുവാവിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്യുന്നത്. കാഞ്ഞിരപ്പള്ളി താല്ലൂക്കില്‍, ഇടക്കുന്നം വില്ലേജില്‍, ചിറ്റടി ട്രോപ്പിക്കല്‍ പ്ലാന്റേഷന് ഭാഗത്ത് കൊട്ടപ്പടിക്കല് വീട്ടില്‍ അഖില്‍ എം. കെ (24) എന്നയാളെയാണ് എക്സൈസ് സംഘം പിടികൂടിയത്. ഇയാളിൽ നിന്നും മൂന്നു ഗ്രാമിന് അടുത്ത് എംഡി അമ്മയാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്.
പൊന്‍കുന്നം എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എസ് നിജുമോന്റെ നേതൃത്വത്തില്‍ നടത്തിയ പട്രോള്‍ പാര്‍ട്ടിയില്‍ അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ ടോജോ റ്റി ഞള്ളിയില്‍, സിവില്‍ എക്സൈസ് ഒഫീസറന്മാരായ വികാസ് എസ്, അഫ്സല് കരീം, എക്സൈസ് ഡ്രൈവര്‍ എം.കെ മുരളീധരന് എന്നിവര്‍ പങ്കെടുത്തു. കോട്ടയം എക്സൈസ് സൈബർ സെൽ യൂണിറ്റിന്റെ സഹായവും കേസ് കണ്ടെടുക്കുന്നതിൽ ഉണ്ടായിരുന്നു. ജില്ലയിലേക്ക് വ്യാപകമായി വീര്യം കൂടിയ ലഹരിമരുന്ന് എത്തുന്നതാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്.
ലഹരിമരുന്ന് ഉപയോഗിക്കുന്നതിലേറെയും യുവാക്കൾ ആണെന്ന ഞെട്ടിക്കുന്ന വിവരമാണ് എക്സൈസ് പുറത്തുവിടുന്നത്. പിടിയിലായ യുവാക്കളുടെ ഫോണിലേക്ക് വീര്യം കൂടിയ ലഹരിമൊരു നാവശ്യപ്പെട്ട് നിരവധി യുവാക്കളും വിദ്യാർത്ഥികളുമാണ് വിളിച്ചിരിക്കുന്നത്. ഇവരെയെല്ലാം തിരിച്ചറിഞ്ഞതായും ഇവരെ ലഹരി വിമുക്ത കേന്ദ്രത്തിൽ എത്തിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കുമെന്നും എക്സൈസ് സംഘം അറിയിച്ചു.