വീര്യം കൂടിയ ലഹരി മരുന്നായ എം.ഡി.എം.എയുമായി യുവാവ് കോട്ടയത്ത് പിടിയിൽ : എക്സൈസ് പിടിയിലായത് മുട്ടമ്പലം സ്വദേശി                                       

കോട്ടയം:വീര്യം കൂടിയ ലഹരി മരുന്നായ എംഡി എം എയുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി.  മുട്ടമ്പലം ഗണേശകൃപ വീട്ടിൽ സനിൻ സന്തോഷി( 21) നെയാണ് കോട്ടയം ‌ റേഞ്ച്‌ എക്സൈസ്‌ ഇൻസ്പെക്ടർ പി വൈ. ചെറിയാന്റെ നേതൃത്വത്തിലുള്ള എക്സൈസ്‌ സംഘം കാരാപ്പുഴ ഭാഗത്ത്‌നിന്നും, കുറഞ്ഞ അളവിലുള്ള ഉപയോഗം പോലും കടുത്ത ശാരീരിക,മാനസിക പ്രശ്നങ്ങളിലേക്ക്‌ നയിക്കുന്ന  മാരക രാസലഹരിയായ എം ഡി എം എ സഹിതം പിടികൂടിയത്‌.

Advertisements

സനിൻ ലഹരി ഇടപാടുകൾ നടത്തുന്നുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് കുറച്ച്‌ ദിവസങ്ങളായി എക്സൈസ്‌ സംഘം നിരീക്ഷിച്ച്‌ വരികയും തുടർന്ന് ആവശ്യക്കാരെന്ന വ്യാജേന സമീപിച്ചാണു സനിന്റെ പക്കൽനിന്ന് ലഹരിമരുന്ന് പിടികൂടിയത്‌.എക്സൈസ്‌ ഇൻസ്പെക്ടറോടൊപ്പം പ്രിവന്റീവ്‌ ഓഫീസർ ഡി . മനോജ്കുമാർ,ഗ്രേഡ്‌ പി ഓ കണ്ണൻ,സിവിൽ എക്സൈസ്‌ ഓഫീസർമാരായ വിപിൻ പി രാജേന്ദ്രൻ,ശ്യാംകുമാർ,മനു ചെറിയാൻ,രതീഷ്‌ കെ നാണു,വനിത ഓഫീസർ സോണിയ എന്നിവർ ചേർന്നാണു പ്രതിയെ പിടികൂടിയത്‌.

Hot Topics

Related Articles