വൈക്കം : ഓണാഘോഷപാർട്ടിയിൽ യുവതി യുവാക്കൾക്ക് വിതരണം ചെയ്യാനായി എറണാകുളത്തു നിന്നും കൊണ്ടുവന്ന മാരക സിന്തറ്റിക് മയക്കുമരുന്നായ എംഡിഎംഎ കോട്ടയം എക്സൈസ് ഇൻറ്റലിജൻസ് ബ്യൂറോയും വൈക്കം എക്സൈസ് റേഞ്ച് അധികൃതരും ചേർന്നു പിടികൂടി.മുളന്തുരുത്തി കണയന്നൂർ കാരിക്കോട് പാലിയപ്പനത്ത് ബേസിൽ സാജുവിനെ (21) യാണ് എക്സൈസ് സംഘം പിടികൂടിയത്. ഇയാളിൽ നിന്നും 256 മില്ലി ലിറ്റർ എംഡിഎംഎ യും പിടിച്ചെടുത്തു.
വൈക്കത്ത് ഓണാഘോഷത്തിനായി എറണാകുളത്തു നിന്ന് വൈക്കം നഗരത്തിലേക്ക് ലഹരി വസ്തുക്കൾ കൊണ്ടുവരുന്നുവെന്ന രഹസ്യ വിവരത്തിന്റ അടിസ്ഥാനത്തിൽ കോട്ടയം എക്സൈസ് ഇൻറ്റലിജൻസ് ബ്യൂറോയും വൈക്കം എക്സൈസ് റേഞ്ച് അധികൃതരും ചേർന്ന് നടത്തിയ പരിശോധയിലാണ്
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വൈക്കം പ്രദേശങ്ങളിൽ നിരീക്ഷണങ്ങളും പരിശോധനകളും ശക്തമാക്കിയതായി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി.എസ്.സുജിത്ത് അറിയിച്ചു. റെയ്ഡിലും പരിശോധനയിലും ഐ.ബി ഉദ്യോഗസ്ഥരായ മേഘനാഥൻ, ജ്യോതി, രഞ്ജിത്ത് നന്ദ്യാട്ട്, ബിജു , വൈക്കം എക്സൈസ് റേഞ്ചാഫീസിലെ പ്രിവന്റീവ് ആഫീസർ ജി. രാജേഷ്, സിവിൽ എക്സൈസ് ആഫീസർമാരായ ജോജോ, അനൂപ് വിജയൻ, അജുജോസഫ്, സതീഷ്ചന്ദ്ര വനിതാ സിവിൽ ഉദ്യോഗസ്ഥരായ നോബി, സിബി , എക്സൈസ് ഡ്രൈവർ സാജു എന്നിവർ പങ്കെടുത്തു.