മീനച്ചിലാർ തടസ്സമില്ലാതെ ഒഴുകും: പ്രളയരഹിത കോട്ടയം പദ്ധതിക്ക് ദേശീയ ഹരിത ട്രിബ്യൂണലിൻ്റെ പച്ചക്കൊടി

കോട്ടയം: മീനച്ചിലാറിൻ്റെ ഒഴുക്ക് തടസ്സപ്പെടുത്തി നദിയുടെ വീതിയുടെ മുന്നിലൊന്ന് അപഹരിച്ച്ക്കൊണ്ട് നദിയ്ക്കുള്ളിൽ തുരുത്തായി മാറിയ ഇടങ്ങളിലെ എക്കലും ചെളിയും മണ്ണും നീക്കം ചെയ്യാൻ ദേശീയ ഹരിത ട്രിബൂണൽ ജലവിഭവ വകുപ്പിന് നിർദ്ദേശം നൽകി. അടുത്ത കാലവർഷം മുൻനിർത്തി ഫലപ്രദമായ നടപടികൾ സ്വീകരിക്കണമെന്നും ജില്ലാ കളക്ടർ അധ്യക്ഷയായ വിദഗ്ദ സമിതി അംഗീകരിച്ച റിപ്പോർട്ടും ജൈവ വൈവിധ്യ ബോർഡിൻ്റെ മാർഗ്ഗനിർദ്ദേശങ്ങളും പരിഗണിക്കണമെന്നും ട്രിബ്യൂണൽ നിർദ്ദേശിച്ചിട്ടുണ്ട്‌.

Advertisements

മീനച്ചിലാർ മീനന്തറയാർ കൊടൂരാർ പുനർ സംയോജന പദ്ധതിയുടെ ഭാഗമായി മീനച്ചിലാർ വേമ്പനാട്ടു കായലിലേക്കെത്തുന്ന എല്ലാ ശാഖകളും ഒറ്റയടിക്ക് തെളിച്ചെടുക്കാനാണ് ജലവിഭവ വകുപ്പ് പദ്ധതി തയ്യാറാക്കിയത്. ഇതിനെതിരെ കോട്ടയം നേച്ചർ സൊസൈറ്റി എന്ന സംഘടന ദേശീയ ഹരിത ട്രിബ്യൂണലിൽ കേസു നൽകി, നദിയ്ക്കുള്ളിൽ രൂപപ്പെട്ട തിട്ടകളിൽ നില്കുന്ന മരങ്ങൾ വെട്ടാനാവില്ല എന്ന് നേച്ചർ സൊസൈറ്റി വാദിച്ചിരുന്നു. തർക്കത്തിലിടപെട്ട ഹരിത ട്രിബ്യൂണൽ, ജില്ലാ കളക്ടർ അദ്ധ്യക്ഷയായി ഒരു വിദഗ്ദ സമിതിയെ നിയോഗിച്ചിരുന്നു. സമിതിയുടെ പഠനറിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ നദി തെളിയ്ക്കുന്ന പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകാൻ ട്രിബ്യൂണൽ അനുവാദം നൽകിയെങ്കിലും നേച്ചർ സൊസൈറ്റി ഉൾപ്പെടെയുള്ള ചിലർ വീണ്ടും തടസ്സങ്ങൾ ഉയർത്തി. ജനകീയ കൂട്ടായ്മയും ചുങ്കം റസിഡൻസ് അസോസിയേഷനും കേസിൽ കക്ഷി ചേർന്നു പ്രളയത്തിൻ്റെ ചിത്രങ്ങൾപ്പെടെയുള്ള തെളിവുകൾ ട്രിബ്യൂണൽ മുൻപാകെ ഹാജരാക്കിയിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നദിയുടെ ഉള്ളിൽ രൂപപ്പെടുന്ന തുരത്തുകൾ നീക്കം ചെയ്ത് ഒഴുക്ക് സുഗമമാക്കണമെന്ന് ജൈവ വൈവിദ്ധ്യ ബോർഡു തന്നെ ട്രിബ്യൂണലിൽ ആവശ്യമുയർത്തി. ഇതെല്ലാം പരിഗണിച്ചാണ് അന്തിമ വിധി ഉണ്ടായിട്ടുള്ളത്.

മീനച്ചിലാറിൻ്റെ ശാഖകൾ കടന്ന് പോകുന്ന ചുങ്കം, കാഞ്ഞിരം, നീലിമംഗലം ഭാഗത്തെ നവീകരണ പ്രവർത്തനങ്ങളാണ് പൂർത്തിയായിരിക്കുന്നത്. മീനച്ചിലാറിൻ്റെ പേരൂർ ഭാഗത്തെ പ്രവർത്തനങ്ങളാണ് ചിലയാളുകൾ തടസ്സപ്പെടുത്തിയത്. ഗ്രീൻ ട്രിബ്യൂണലിൻ്റെ ഇടപെടലോടെ തടസ്സങ്ങൾ നീക്കി മീനച്ചിലാറ്റിൽ ആകമാനമുള്ള തുരുത്തുകൾ നീക്കം ചെയ്യാൻ ഇതോടെ തീരുമാനമായി

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.