ഇന്ന് മിക്ക ഓഫീസുകളിലും മെഷീൻ കോഫി ഉപയോഗിക്കുന്നുണ്ട്. ജോലിക്കിടെ ചെറിയൊരു കപ്പ് കാപ്പി കുടിക്കുന്നത് ക്ഷീണം അകറ്റുന്നതിന് സഹായിക്കുന്നു. ഒരു ദിവസം അഞ്ചും ആറും കോഫി കുടിക്കുന്നുവരുമുണ്ട്. എങ്കിൽ ഈ ശീലം നല്ലതല്ലെന്നാണ് പുതിയ പഠനം പറയുന്നത്.
മെഷീൻ കോഫി പതിവായി കുടിക്കുന്നത് ഉയർന്ന കൊളസ്ട്രോളിന് ഇടയാക്കുമെന്ന് സ്വീഡനിൽ നിന്നുള്ള ഒരു പുതിയ ഗവേഷണം സൂചിപ്പിക്കുന്നു. ഇത് കാലക്രമേണ ഹൃദയ സംബന്ധമായ അപകടസാധ്യത വർദ്ധിപ്പിക്കുമെന്നും ഗവേഷകർ പറയുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജോലിസ്ഥലത്തെ മെഷീൻ കോഫിയിൽ കൊളസ്ട്രോൾ വർദ്ധിപ്പിക്കുന്ന സംയുക്തങ്ങൾ ഗണ്യമായി കൂടുതലാണെന്നാണ് ഉപ്സാല സർവകലാശാലയിലെയും ചാൽമേഴ്‌സ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയിലെയും ഗവേഷകർ കണ്ടെത്തി. കാപ്പിയിൽ കൊളസ്ട്രോളിൻറെ അളവു വർധിപ്പിക്കുന്ന ഡൈറ്റർപീനുകളായ കഫെസ്റ്റോൾ, കഹ്വിയോൾ എന്നീ സംയുക്തങ്ങളുടെ സാന്നിധ്യം കണ്ടെത്തിയതായി പഠനത്തിൽ പറയുന്നു.
ലോഹ ഫിൽട്ടറുകളിലൂടെ ചൂടുവെള്ളം വിടുന്ന ഏറ്റവും സാധാരണമായ ഓഫീസ് കോഫി മേക്കറായ ബ്രൂയിങ് മെഷീനുകൾ ഇവയിലാണ് ഏറ്റവും ഉയർന്ന ഡൈറ്റർപീൻ അളവ് ഉണ്ടായിരുന്നത്. മറ്റൊന്നാണ് ലിക്വിഡ്-മോഡൽ മെഷീനുകൾ. ഇവയിൽ ബ്രൂയിങ് മെഷീനുകൾ അപേക്ഷിച്ച് ഡൈറ്റർപീൻ അളവ് കുറവാണ്. ഫിൽട്ടർ ചെയ്ത കാപ്പിയിലേക്ക് മാറുന്നത് കൊളസ്ട്രോൾ സാധ്യത ഗണ്യമായി കുറയ്ക്കുെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.