റെജി ജോസഫിന്  പരിസ്ഥിതിമിത്രം മാധ്യമ അവാര്‍ഡ്

തിരുവനന്തപുരം: സംസ്ഥാന പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റ് ഏര്‍പ്പെടുത്തിയ പരിസ്ഥിതിമിത്രം മാധ്യമ അവാര്‍ഡ് ദീപിക കോട്ടയം ബ്യൂറോ ചീഫ് റെജി ജോസഫ് ജോസഫിന്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും ഉള്‍പ്പെടുന്ന അവാര്‍ഡ് ഇന്നു വൈകുന്നേരം 3.30ന് മസ്‌കറ്റ് ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിക്കും. 

Advertisements

ദൃശ്യമാധ്യമ വിഭാഗത്തില്‍ കൈരളി ന്യൂസ് എഡിറ്റര്‍ കെ. രാജേന്ദ്രനും പരിസ്ഥിതി സംരക്ഷണത്തിന് മണലില്‍ മോഹനനും ഗവേഷണത്തിന് കേരള സര്‍വകലാശാല പ്രഫ.ഡോ. സാബു ജോസഫും പരിസ്ഥിതി സംരക്ഷണ സ്ഥാപനത്തിനുള്ള പുരസ്‌കാരത്തിനു കേരള ഡെവലപ്‌മെന്റ് ആന്‍ഡ് ഇന്നോവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനു വടക്കാഞ്ചേരി മുന്‍സിപ്പാലിറ്റിയും പരിസ്ഥിതിമിത്രം അവാര്‍ഡുകള്‍ക്ക് അര്‍ഹരായി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ദേശീയ അന്തര്‍ദേശീയ അവാര്‍ഡുകള്‍ ഉള്‍പ്പെടെ റെജി ജോസഫിനു ലഭിക്കുന്ന 95-മത് മാധ്യമപുരസ്‌കാരമാണ്. പഴയിടം പുല്ലുതുരുത്തിയില്‍ പി.ജെ. ജോസഫിന്റെയും ത്രേസ്യാമ്മയുടെയും പുത്രനാണ്. ഭാര്യ ആഷ്‌ലി (അധ്യാപിക, സെന്റ് മേരീസ് എച്ച്എസ്എസ്, വെള്ളാരംകുന്ന്). മക്കള്‍: ആഗ്നസ്, അല്‍ഫോന്‍സ്.

Hot Topics

Related Articles