ഗാന്ധിനഗർ: ഭാര്യാമാതാവിന്റെ ചികിത്സയ്ക്കായി മെഡിക്കൽ കോളജിലെത്തിയ യുവാവിനെ തെരുവ് നായ കടിച്ച സംഭവത്തിൽ ആശുപത്രി സൂപ്രണ്ടിന്റെ ഇടപെടലിനെ തുടർന്ന് കുത്തിവയ്പ് ലഭിച്ചു. കടുത്തുരുത്തി ഞീഴൂർ ഇടാട്ട് പറമ്പിൽ ഷൈജു (40) വിനാണ് തെരുവ് നായയുടെ കടിയേറ്റത്. ഇന്നലെ വൈകിട്ട് 4 ന് മെഡിക്കൽ കോളേജ് ബസ് സ്റ്റാന്റിന് സമീപത്തു വച്ചായിരുന്നു കടിയേറ്റത്.
കാൻസർ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന ഭാര്യാ മാതാവിന് ശീതള പാനീയം വാങ്ങി നടന്നു പോകുമ്പോഴാണ് റോഡിലൂടെ വന്ന നായയുടെ കടിയേറ്റത്. വലത് കാൽ മുട്ടിന് സാരമായ പരിക്കേറ്റ ഷൈജു അത്യാഹിത വിഭാഗത്തിലെ ബന്ധപ്പെട്ടു. പക്ഷേ ആശുപത്രിയിലുണ്ടായിരുന്ന,പ്രതിരോധ മരുന്ന് ഷൈജുവിന്റെ ശരീരത്തിൽ അലർജി ഉണ്ടാക്കുന്നതായി പ്രിവിന്റീവ് മെഡിസിനിലെ ഡോക്ടർമാർ അറിയിച്ചു.25000 രൂപാ മുടക്കി വെളിയിൽ നിന്ന് മരുന്നു വാങ്ങുവാൻ ഡോക്ടർമാർ നിർദ്ദേശിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മരുന്നു വാങ്ങു വാൻ പണമില്ലാതെ, ഭാര്യാ മാതാവ് ചികി ഝയിൽ കഴിയുന്ന കാൻസർ വാർഡിൽ , രണ്ടും , ആറും വയസുള്ള രണ്ടു കുട്ടികളുമായി ദുഃഖിച്ചിരിക്കുന്നത് മറ്റൊരു രോഗിയെ സന്ദർശിക്കാനെത്തിയ കുറവിലങ്ങാട് പോലീസ് സ്റ്റേഷനിലെ സന്തോഷിന്റെ ശ്രദ്ധയിൽപ്പെട്ടു. പട്ടി കടിച് കീറിയ പാന്റ് മാറി മറ്റൊരു വസ്ത്രം ധരിക്കുവാൻ പോലും കഴിയാതെയാണ് ഷൈജുവിഷമിച്ചത്. സന്തോഷ് ഉടൻ തന്നെ നവജീവൻ തോമസിനെ വിളിക്കുകയും, അദ്ദേഹം ആശുപത്രി സൂപ്രണ്ട് ഡോ റ്റി കെ ജയകുമാറിനെ ഈ വിവരം അറിയിക്കു കയും ചെയ്തു. സൂപ്രണ്ട് ഉടൻ തന്നെ ബന്ധപ്പെട്ട വിഭാഗത്തിൽ അടിയന്തിരമായി കുത്തി വയപ് നടത്തുവാൻ നിർദേശം നൽകുകയും രാത്രി 8 ന്കുത്തിവയ്പ് എടുക്കുകയും ചെയ്തു.