കോട്ടയം :ശ്വാസകോശ വിഭാഗ ബിരുദാനന്തര വിദ്യാർത്ഥികൾക്കായി നാഷണൽ കോളേജ് ഓഫ് ചെസ്ററ് ഫിസിഷ്യൻസ് , ഇന്ത്യ കോട്ടയം എം.എ.എ ഹാളിൽ വെച്ചു നടത്തിയ കേരള സോണൽ ക്വിസ് മത്സരത്തിൽ ഡോ. ജ്യോത്സ്ന.കെ (ഗവണ്മെന്റ് മെഡിക്കൽ കോളേജ് കണ്ണൂർ ) ഒന്നാം സ്ഥാനവും , ഡോ .പ്രീതി അഗസ്റ്റിൻ ( ഗവണ്മെന്റ് ടി ഡി മെഡിക്കൽ കോളേജ് ആലപ്പുഴ ) രണ്ടാം സ്ഥാനവും നേടി. ഇവർ നവംബർ പത്തു മുതൽ പതിമൂന്നു വരെ രാജസ്ഥാനിലെ ഉദയ്പ്പൂരിൽ നടക്കുന്ന ശ്വാസകോശവിദഗ്ധരുടെ ദേശീയ സമ്മേളനമായ ‘നാപ്കോൺ 2022’ ൽ അഖിലേന്ത്യാ അടിസ്ഥാനത്തിൽ നടക്കുന്ന ഫൈനൽ മൽസരത്തിൽ കേരളത്തെ പ്രതിനിധീകരിക്കും. ഡോ. പി. എസ്. ഷാജഹാൻ , ക്വിസ് മാസ്റ്റർ , NCCP (ഐ) കേരള സോണൽ .
Advertisements