മീനച്ചിലാറ്റിൽ പൂവത്തുമ്മൂട് കടവിൽ മൃതദേഹം പൊങ്ങി; കണ്ടെത്തിയത് ലോട്ടറിവിൽപ്പനക്കാരന്റെ മൃതദേഹം

കോട്ടയം: മീനച്ചിലാറ്റിൽ പൂവത്തുമ്മൂട് കടവിൽ മൃതദേഹം പൊങ്ങി. പ്രദേശവാസിയായ ലോട്ടറി വിൽപ്പനക്കാരന്റെ മൃതദേഹമാണ് ഇതെന്നു സംശയിക്കുന്നു. നേരത്തെ മണൽവാരൽ അടക്കമുള്ള ജോലികൾ ചെയ്തിരുന്ന പ്രദേശവാസിയായ ഷാജിയുടെ മൃതദേഹമാണോ കണ്ടെത്തിയതെന്നു സംശയിക്കുന്നു. ഇതേ തുടർന്നു അഗ്നിരക്ഷാ സേനയും പൊലീസ് സംഘവും സ്ഥലത്ത് എത്തി പരിശോധന നടത്തി. തുടർന്നു മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി. ബന്ധുക്കൾ എത്തി മൃതദേഹം തിരിച്ചറിയുന്ന നടപടികൾ പൂർത്തിയാക്കുന്ന മുറയ്ക്ക് മൃതദേഹം വിട്ടു നൽകും.

Advertisements

Hot Topics

Related Articles