കോട്ടയം: കോട്ടയത്ത് നടക്കുന്ന മീനന്തറ മീനച്ചിലാര്‍-കൊടൂരാര്‍ സംയോജന പദ്ധതി വന്‍ തട്ടിപ്പാണെന്നും ഇതേപ്പറ്റി വിജിലന്‍സ് അന്വേഷണം നടത്തണമെന്നും യു.ഡി.എഫ്.നദികളുടെ സംരക്ഷണത്തിന്റെ പേരില്‍ സി.പി.എമ്മിന്റെ ഒരു നേതാവ് കമ്മറ്റി ഉണ്ടാക്കി പാര്‍ട്ടി പ്രവര്‍ത്തകരെ ഉപയോഗിച്ച് ആഴം കൂട്ടാനെന്ന വ്യജേന തോടുകള്‍ മാന്തി പണം തട്ടുന്ന രീതിയാണ് ഈ കമ്മറ്റിയുടേത്.മീനച്ചിലാറിന്റെ് തീരത്തെ കോടികള്‍ വിലമതിക്കുന്ന മണല്‍ മണ്ണാണെന്ന വ്യാജേന നീക്കം ചെയ്യാന്‍ ജലസേചന മന്ത്രിയുടെ ഒത്താശയോടെയുളള ശ്രമമാണ് നടക്കുന്നതെന്നും യു.ഡി.എഫ്. ജില്ലാ കണ്‍വീനര്‍ ഫില്‍സണ്‍ മാത്യൂസ് ആരോപിച്ചു.ഇതിന് മുമ്പ് പലസ്ഥലങ്ങളിലും മണല്‍ വാരാന്‍ ശ്രമം ഉണ്ടായപ്പോള്‍ നാട്ടുകരുടെ എതിര്‍പ്പിനെത്തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്നു.ആരുടെയും അനുമതി ഇല്ലാതെയാണ് ഇറിഗേഷന്റെ നേതൃത്വത്തില്‍ മണലെടുക്കാന്‍ ശ്രമം നടക്കുന്നത്.ഇതില്‍ കോടികളുടെ അഴിമതിയാണ് നടക്കുന്നത്.ഇതിനെതിരേ യു.ഡി.എഫ്.വിജിലന്‍സ് അന്വേഷണം ആവശ്യപ്പെടുമെന്നും ഫില്‍സണ്‍ മാത്യൂസ് പറഞ്ഞു.