മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയപ്പോള്‍ ഇല്ലിക്കൂട്ടത്തിനിടയില്‍പ്പെട്ടു; ഏറ്റുമാനൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം

കോട്ടയം: മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ യുവാവിന് ദാരുണാന്ത്യം. ഏറ്റുമാനൂര്‍ പേരൂര്‍ പൂവത്തുംമൂട് കടവില്‍ കുളിക്കാനിറങ്ങിയ പേരൂര്‍ ചിറ്റുമാലിയില്‍ പ്രമോദ് (45) ആണ് മരിച്ചത്. പൂവത്തുംമൂട് പാലത്തിനു സമീപമുള്ള കടവില്‍ ഇന്നലെ രാത്രി കുളിക്കാനിറങ്ങിയപ്പോഴയിരുന്നു അപകടം സംഭവിച്ചത്.

Advertisements

പ്രമോദ് സ്ഥിരമായി ഈ ഭാഗത്ത് കുളിക്കാനെത്തുന്നതാണെന്ന് നാട്ടുകാരും, ബന്ധുക്കളും പറഞ്ഞു.
എന്നാല്‍ ഇന്നലെ കുളിക്കാനിറങ്ങവേ ആഴമേറിയ ഭാഗത്ത് വീണപ്പോള്‍ ഇല്ലികള്‍ക്കിടയിലേക്ക് പെട്ടു പോകുകയായിരുന്നു എന്ന് കരുതുന്നു. ഏറ്റുമാനൂര്‍ വെട്ടൂര്‍ ടെക്‌സ്‌റ്റൈല്‍സ് ജീവനക്കാരനായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോട്ടയത്ത് നിന്നുള്ള ഫയര്‍ഫോഴ്‌സിന്റെ സ്‌കൂബാ ടീം എത്തി. സമീപത്തുനിന്ന് തന്നെയാണ് ഇന്ന് മൃതദേഹം കണ്ടെടുത്തത്. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മോര്‍ച്ചറിയിലേക്ക് മാറ്റി.

Hot Topics

Related Articles