മീനടത്ത് നാടൻ പന്തുകളി മത്സരം ; സെമി ഫൈനൽ മത്സരങ്ങൾ ശനിയും ഞായറും

പുതുപ്പള്ളി : ഫ്രണ്ട്സ് നേറ്റീവ് ബോൾ ക്ലബ്‌ മീനടത്തിന്റെയും കേരള നേറ്റീവ് ബോൾ ഫെഡറേഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ താളോത്സവം 2023 എന്ന പേരിൽ മീനടം ഗവ.ഹയർ സെക്കണ്ടറി സ്കൂൾ മൈതാനത്ത് നടത്തുന്ന ഒന്നാമത് അഖില കേരള നാടൻ പന്തുകളി മത്സര പരമ്പരയിൽ ശനിയാഴ് 2.30 ന് നടക്കുന്ന ഒന്നാം സെമി ഫൈനൽ മത്സരത്തിൽ മീനടം ടീം തിരുവഞ്ചൂർ ഹിൽസ് ടീമിനെ നേരിടും.

Advertisements

ഈ മത്സരത്തിൽ മാധ്യമ പ്രവർത്തകരായ അനീഷ് ആനിക്കാട് , മാത്യു പമ്പാടി എന്നിവർ കായിക താരങ്ങളെ പരിചയപ്പെടുന്നതും മത്സരം പന്ത് വെട്ടി ഉദ്ഘാടനം ചെയ്യും.
ഞായറാഴ്ച 2.30 ന് നടക്കുന്ന രണ്ടാം സെമി ഫൈനൽ മത്സരത്തിൽ കൊല്ലാട് ടീം ബോയ്സ് ടീമിനെ നേരിടും മത്സരം മാധ്യമ പ്രവർത്തകരായ സനൽ പുതുപ്പള്ളി , അജയ് നാഥ് കൂരോപ്പട , ജോമി കുറിയാക്കോസ് എന്നിവർ കായിക താരങ്ങളെ പരിചയപ്പെടുന്നതും പന്ത് വെട്ടി ഉദ്ഘാടനം നിർവ്വഹിക്കും.

Hot Topics

Related Articles