പാലായിൽ മീനച്ചിലാറിന്റെ കൈവഴി ആയ ളാലം തോട്ടിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു; മരിച്ചത് കഴിഞ്ഞ ദിവസം എരുമേലിയിൽ നിന്നും കാണാതായ യുവാക്കളെ

കോട്ടയം: പാലായിൽ മീനച്ചിലാറിന്റെ കൈവഴി ആയ ളാലം തോട്ടിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. കഴിഞ്ഞ ഞായറാഴ്ച പാലായിൽ നിന്നും കാണാതായ എരുമേലി മുക്കൂട്ടുതറ ഇടകടത്തി കിഴുകണ്ടയിൽ ജിത്തുവിന്റേതാണ് മൃതദേഹം. മൃതദേഹം ആറ്റിലെ ഇഞ്ചയിൽ കുടുങ്ങിയ നിലയിൽ ആയിരുന്നു. പാലാ ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തി മൃതദേഹം കരയ്‌ക്കെത്തിച്ച് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. പാലായിൽ ആശുപത്രിയിൽ കഴിയുന്ന സുഹൃത്തിന്റെ കൂടെ നിൽക്കാൻ എത്തിയതായിരുന്നു ജിത്തു. കാണാതായ ജിത്തുവിന്റെ ബൈക്ക് കഴിഞ്ഞദിവസം മൃതദേഹം കണ്ടെത്തിയ തോടിന് അരികിൽ നിന്നും കണ്ടെത്തിയിരുന്നു.

Advertisements

Hot Topics

Related Articles