മീനച്ചിൽ താലൂക്കിൻ്റെ ദാഹം അകറ്റുംമന്ത്രി റോഷി അഗസ്ററ്യൻ:മീനച്ചിൽ – മലങ്കര കുടിവെള്ള പദ്ധതിക്ക് നീലൂരിൽ ശിലപാകി

പാലാ: വാട്ടർ അതോറിട്ടറി നടപ്പാക്കുന്നഏറ്റവും വലിയ ജല ശുദ്ധീകരണ ശാലയ്ക്ക് പാലാ നീലൂരിൽ ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്ററ്യൻ തറക്കല്ലിട്ടു. വേനലിൽ കടുത്ത ശുദ്ധജല ക്ഷാമം നേരിടുന്ന മീനച്ചിൽ താലൂക്കിൻ്റെ ദാഹം അകറ്റുക എന്നതാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.ധനകാര്യ മന്ത്രിയായിരുന്ന കെ.എം.മാണി ഭരണാനുമതി നൽകി ഭൂമി ഏറ്റെടുപ്പും പൂർത്തിയാക്കിയതിനാലാണ് പദ്ധതിയ്ക്ക് ഇപ്പോൾ തുണയായതെന്ന് മന്ത്രി പറഞ്ഞു.45 ദശലക്ഷം ലിറ്റർ വെള്ളമാണ് ഇവിടെ നിർമ്മിക്കുന്ന ആധുനിക പ്ലാൻ്റിൽ ശുദ്ധീകരിക്കുക.വൈദ്യുതി ഉല്പാദനത്തിനു ശേഷം തുറന്നു വിടുന്ന വെള്ളത്തിൻ്റെ ഒരു ഭാഗം മാത്രമാണ് പദ്ധതിയ്ക്കായി പ്രയോജനപ്പെടുത്തുക.

Advertisements

ഇവിടെ ഏതു സമയത്തും ജല ലഭ്യത ഉറപ്പാണെന്നും മന്ത്രി പറഞ്ഞു.മീനച്ചിൽ റിവർ വാലി പദ്ധതിയും നടപ്പാക്കുകയാണെന്ന് മന്ത്രി അറിയിച്ചു. മലങ്കരയിൽ വെള്ളം കുറയുമെന്ന് ചിലർ പ്രചാരണം നടത്തുന്നതിൽ വസ്തുത ഇല്ലെന്ന് മന്ത്രി പറഞ്ഞു.മീനച്ചിൽ താലൂക്കിലെ 13 പഞ്ചായത്തുകൾക്കായാണ് ജലവിതരണ പദ്ധതി നടപ്പാക്കുന്നത്.യോഗത്തിൽ മാണി’ സി.കാപ്പൻ ‘അദ്ധ്യക്ഷത വഹിച്ചു.ജോസ് കെ.മാണി എം.പി. ആ മുഖപ്രസംഗം നടത്തി.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ, ഷാജി പാമ്പൂരി ജനപ്രതിനിധികൾ, രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, ജലവിഭവ വകുപ്പ് ,ജല അതോറിട്ടറി അധികൃതർ എന്നിവരും പങ്കെടുത്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.