നാം ഹോട്ടലിലും മറ്റും ഭക്ഷണം കഴിയ്ക്കാന്‍ പോകുമ്പോള്‍ ചിക്കനൊപ്പവും സാലഡിനൊപ്പവുമെല്ലാം നാരങ്ങാക്കഷ്ണം കൊണ്ടുവയ്ക്കുന്നത് നാം കണ്ടുകാണും. പലരും നാരങ്ങാനീര് സാലഡുകള്‍ക്ക് മുകളില്‍ പിഴിഞ്ഞൊഴിച്ച് കഴിയ്ക്കാറാണ് പതിവ്. എന്നാല്‍ ചിക്കനില്‍ ഈ നാരങ്ങ പിഴിഞ്ഞൊഴിച്ച് കഴിയ്ക്കുന്നത് ഏറെ നല്ലതാണ്. ഇത് ചിക്കന്‍ മാത്രമല്ല, ഏത് തരം ഇറച്ചിയാണെങ്കിലും. ഇത് ബീഫാണെങ്കിലും മട്ടനാണെങ്കിലും മീനാണെങ്കിലുമെല്ലാം നാരങ്ങാനീര് പിഴിഞ്ഞൊഴിച്ച് കഴിയ്ക്കുന്നത് ഏറെ ഗുണം നല്‍കും.
ചിക്കനില്‍, ഇറച്ചിയില്‍ നാരങ്ങാനീര് പിഴിഞ്ഞൊഴിയ്ക്കാന് കാരണമുണ്ട്. ചിക്കനിലും മററും അയേണ്‍, കാല്‍സ്യം തുടങ്ങിയ പല ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. എന്നാല്‍ ഇവ ശരീരം വേണ്ട രീതിയില്‍ ഉപയോഗപ്പെടുത്തണം എങ്കില്‍ ഇതിനൊപ്പം വൈറ്റമിന്‍ സി കൂടി അത്യാവശ്യമാണ്. നാരങ്ങാനീരില്‍ വൈറ്റമിന്‍ സി ധാരാളമുണ്ട്. ഇത് ഇറച്ചിയില്‍ ചേരുമ്പോള്‍ അയേണും കാല്‍സ്യവുമെല്ലാം കൂടുതലായി ശരീരം വലിച്ചെടുക്കുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നാരങ്ങാനീര് മാത്രമല്ല, ഇത്തരം ഇറച്ചി പോലുള്ള ഭക്ഷണങ്ങള്‍ക്കൊപ്പം വൈറ്റമിന്‍ സി അടങ്ങിയവ കഴിച്ചാലും മതിയാകും. ഓറഞ്ച്, ക്യാപ്സിക്കം, പേരയ്ക്ക, നെല്ലിക്ക എന്നിവയെല്ലാം തന്നെ ഇതിനൊപ്പം കഴിച്ചാലും നല്ലതാണ്. ഇവയിലെ വൈറ്റമിന്‍ സി കാരണം ഇറച്ചി പോലുള്ളവയിലെ ഗുണം ശരീരത്തിന് കൂടുതല്‍ ഫലപ്രദമായി വലിച്ചെടുക്കാന്‍ സാധിയ്ക്കും. അയേണ്‍, കാല്‍സ്യം സമ്പുഷ്ടമായ ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നതിനൊപ്പം വൈറ്റമിന്‍ സി കൂടി കഴിയ്ക്കാന്‍ ശ്രദ്ധിയ്ക്കുക.
നാരങ്ങാനീര് ഇതുപോലെ ചേര്‍ത്ത് കഴിയ്ക്കുന്നത് കൂടുതല്‍ സാര്‍വത്രികമാകുന്നതിന് കാരണവുമുണ്ട്. നാരങ്ങാനീര് ഒഴിയ്ക്കുമ്പോള്‍ ചിക്കനും മറ്റും കൂടുതല്‍ രുചികരമാകുന്നു. മാത്രമല്ല, നാരങ്ങ എല്ലാ സീസണിലും ലഭിയ്ക്കാനും സാധ്യതയുണ്ട്. ഉപയോഗിയ്ക്കാനും എളുപ്പമാണ്. ചിക്കന്‍ പാകം ചെയ്യുന്നതിന് മുന്‍പേ തന്നെ ഇതില്‍ നാരങ്ങാനീര് പുരട്ടി വയ്ക്കുന്നത് പലരുടേയും പതിവാണ്. മേല്‍പ്പറഞ്ഞ ഗുണം മാത്രമല്ല, ഇത് മസാല ചിക്കനില്‍ നല്ലതുപോലെ പിടിയ്ക്കാനും ചിക്കന്‍ മൃദുവാകാനും നല്ല രുചി നല്‍കാനുമെല്ലാം സഹായിക്കുന്ന ഒന്നുകൂടിയാണ്.
നാരങ്ങയ്ക്ക് ഏറെ ആരോഗ്യ ഗുണങ്ങളുമുണ്ട്. വൈറ്റമിന്‍ സി സമ്പുഷ്ടമായ ഇത് ദഹനത്തിന് സഹായിക്കുന്ന ഒന്ന് കൂടിയാണ്. ഇതിനാല്‍ ഇത് ഇറച്ചി വിഭവങ്ങളില്‍ ചേര്‍ക്കുന്നത് പെട്ടെന്ന് ദഹനം നടക്കാന്‍ സഹായിക്കുന്ന ഒന്നു കൂടിയാണ്. ചിക്കനിലെ പ്രോട്ടീനുകളെ ചെറുകണികകളാക്കി മാറ്റാനും ചിക്കന്‍ കൂടുതല്‍ മൃദുവാക്കാനും ഇത് നല്ലതാണ്. നാരങ്ങയിലെ സിട്രിക് ആസിഡാണ് ഈ ഗുണം നല്‍കുന്നത്. പ്രോട്ടീന്‍ ചെറുകണികകളായി മാറുന്നതിലൂടെ ദഹനം എളുപ്പമാകുന്നു. പ്രോട്ടീന്‍ പെട്ടെന്ന് തന്നെ ശരീരത്തിന് ഉപയോഗപ്പെടുത്താനും സാധിയ്ക്കുന്നു.